2012, ഫെബ്രുവരി 5, ഞായറാഴ്‌ച

മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ

ലണ്ടനിലും കെങ്കേമമായ നമ്മുടെ ഓണ സദ്യ്യ

മലയാളി അസ്സോസിയേഷൻ ഓഫ് ദി യുകെയുടെ
ഇക്കൊല്ലത്തെ ഓണാഘോഷങ്ങളിലെ , പ്രഥമ ഘട്ടമായ
ഓണസദ്യ കെങ്കേമമായി  കൊണ്ടാടികൊണ്ട് ലണ്ടൻ മലയാളി
സമൂഹം , നാട്ടിലെ പോലെ തന്നെ നമ്മുടെ പൊന്നോണത്തെ വരവേൽക്കുകയുണ്ടായി..

കഴിഞ്ഞ വെള്ളിയാഴ്ച്ച കാലത്തുമുതൽ തന്നെ
ഏവരും  കേരള ഹൌസിൽ ഒത്തുകൂടി പച്ചക്കറികളും ,
പല വജ്ഞനങ്ങളും വാങ്ങി വന്ന് , ഒത്തൊരുമിച്ച് കറിക്കരിഞ്ഞ്  ,
പാചകം ചെയ്ത്  ഗൃഹാതുരസ്മരണകൾ അയവിറക്കി കൊണ്ട് ...
മൂന്നുതരം പ്രഥമനുകളും , അതിനൊത്ത രുചിയോടെയുള്ള ഓണവിഭവങ്ങളായ
കറികളും  തയ്യാറാക്കി , പണ്ടൊക്കെ നാട്ടിലുള്ള പോലെയുള്ള , ഒരു സദ്യയൊരുക്കി.
ആയതൊക്കെ ,  ശനിയാഴ്ച്ച ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ വെച്ച് , നാല് പന്തികളിലായി മലയാളിത്വത്തോടെ അണിഞ്ഞൊരുങ്ങി വന്ന് , വിളമ്പിക്കൊടുത്ത / പങ്കെടുത്ത ഒരു ബൃഹത്തായ ഓണ സദ്യ തന്നെയായിരുന്നു അന്നിവിടെ നടന്നത്..

മലയാള സിനിമാ പിന്നണി ഗായകരിൽ പ്രസിദ്ധനായ
ബിജു നാരായണനാണ് , അവിടെ അണിയിച്ചൊരുക്കിയ
ഓണപ്പൂക്കളത്തിൽ , നിലവിളക്ക് കൊളുത്തി ഈ ഓണാഘോഷം ഉൽഘാടനം ചെയ്തത് .

അന്നേ ദിവസം നാട്ടിലുള്ള സന്നദ്ധ സേവന സംഘടനകൾ നടത്തുന്ന
ചേർത്തലയിലെ  മതിലകത്തുള്ള  ബാലികാ സദനം ,പത്തനം തിട്ടയിലെ
വിവിധ ചാരിറ്റികളായ ശ്രീ ഭദ്രാ സേവാ സമിതി , ദീന ദയാൽ സേവാ സമിതി ,
വിവേകാനന്ദ ബാലാശ്രമം , കൃഷ്ണപ്രിയ ബാലാശ്രമം , ശബരി ബാലികാ സദനം ,
ആലപ്പുഴയിലുള്ള പരാശക്തി ബാലികാ സദനം ,  ശാരദാ ദേവി ബാലികാ സദനം , കേരള ഗവർമേന്റിന്റെ സോഷ്യൽ വെൽഫെയർ നടത്തുന്ന ചിൽഡ്രൻസ് ഹോം ,
പിന്നെ കൊല്ലത്തുള്ള സഹജീവൻ മുതലായ പത്തോളം സ്ഥാപനങ്ങളിലെ മുന്നീറിലേറെ വരുന്ന  അന്തേവാസികൾക്കും ...
ഓണസദ്യകൾ ഏർപ്പാടാക്കികൊണ്ടാണ്
മലയാളി  അസ്സോസിയേഷൻ  ഓഫ് ദി യൂകെ
ഓണ സദ്യ   , ഇന്നലെ ഒന്നാം ഓണ തലേന്ന്  ,
ഈ ലണ്ടനിലും വെച്ച് വിളമ്പിയത് ...!

ഈ ഓണ സദ്യയോടൊപ്പം  തന്നെ , ട്രിനിറ്റി സെന്ററിൽ  ,
സനിൽ ജോസ് , വിനോദ് നവധാര , സോജൻ എരുമേലി , വരുൺ
മയ്യനാട് എന്നിവർ നയിച്ച  -  ഊട്ടുപുരക്കടുത്തുള്ള  വേദിയിൽ - ഓണപ്പാട്ടുകൾ 
ആരവം തീർക്കുന്ന  , ഒരു സംഗീത കച്ചേരി , അവിടെ ഒത്തുകൂടിയ ഏവർക്കും ആനന്ദം
പകർന്നു..
മലയാളി അസ്സോസിയേഷൻ  യൂകെയുടെ
രണ്ടാം ഘട്ടമായ ഓണാഘോഷങ്ങൾ  വിവിധ തരം
സാംസ്കാരിക കലാപരിപാടികളുമായി ഈ മാസാവസാനം അരങ്ങേറുന്നതാണ്

ആയിരത്തിലേറെ കാണികൾ അണിനിരക്കാറുള്ള , ഏതാണ്ട് നൂറോളം കലാ പ്രതിഭകൾ രംഗത്ത് വന്നുള്ള  ഓണാഘോഷ  പരിപാടികൾ , സെപ്തംബർ 28- ന്  ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്  3.30 മുതൽ രാത്രി  8.30 വരെ , വാൾഥാസ്റ്റോവ്  അസംബ്ലി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ സാംസ്കാരിക-കലാപരിപാടികളുമായി കൊണ്ടാടുവാൻ ഏവരും തയ്യാറായി കൊണ്ടിരിക്കുകയാണിപ്പോൾ...

നമ്മുടെ നാടിന്റെ സ്പ്ന്ദനങ്ങൾ തൊട്ടറിയിക്കുന്ന പാട്ടുകൾക്കൊപ്പം
ചുവടുവെച്ചാടി , താള മേളങ്ങളോടെ പര്യവസാനിക്കുന്ന ഗൃഹാതുരത്വം
ഓർമ്മിപ്പിക്കുന്ന വർണ്ണശബളമായ  ഘോഷയാത്രയോട് കൂടിയുള്ള.
ഒരു ഓപ്പണിങ്ങ് സെർമണിയായ കേളികൊട്ട് ..! .
സ്വന്തം നാടിന് വേണ്ടി സ്വയം ബലിയർപ്പിക്കേണ്ടി വന്ന മഹാബലിയിൽ
നിന്നും പത്മനാഭ ദാസനായ സ്വാതി തിരുന്നാളിന്റെ കഥയിഴപിരിക്കുന്ന, മനോജ്
ശിവയും കൂട്ടരും രംഗത്തവതരിപ്പിക്കുന്ന "സ്വാതി വേദം ‘ എന്ന സംഗീത നാടക ശിൽ‌പ്പം .
മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ യുടെ നൃത്ത വിദ്യാലയത്തിലുള്ളവർ
പങ്കെടുക്കുന്ന അസോയിയേഷനിലെ പേരുകേട്ട നൃത്താദ്ധ്യാപികയായ അന്നപൂർണ്ണി സത്യമൂർത്തിയുടെ മേൽ നോട്ടത്തിൽ , രോഹിണി രവിയുടേയും , മറ്റും കോറിയോഗ്രാഫിയാൽ  അരങ്ങേറുന്ന ഒരു  നൃത്ത ശില്പവും , അനേകം നൃത്തനൃത്യങ്ങളും
  
ഇതിനെല്ലാത്തിലും ഉപരി സിനിമാ പിന്നണി ഗാന രംഗത്തെ പ്രശസ്തരായ
 വിധു പ്രതാപും , ജോത്സ്നയും കൂടി നയിക്കുന്ന ഗാനമേളയും  ഈ പരിപാടികൾക്ക് കൊഴുപ്പേകുവാൻ  ഉണ്ടായിരിക്കുന്നതാണ്..
ഇവരോടൊപ്പം ആ സംഗീത സദസിൽ അണിനിരക്കുന്നത് സംഗീത സംവിധായകരായ ആൽബെർട്ട് വിജയനും , വിനോദ് നവധാരയും അടങ്ങിയ ടീമംഗങ്ങളാണ്












 

ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി ബിലാത്തി മലയാളികളെല്ലാം
ഇക്കൊല്ലത്തെ ഓണത്തെ വരവേൽക്കുവാൻ തയ്യാറായിരിക്കുകയാണല്ലോ..
വിവിധ തരം ആപ്പിളുകളും  , ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും , മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന ഫല- മരങ്ങളാലും , അതിമനോഹരമായ വർണ്ണപുഷ്പ്പങ്ങളാൽ എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും ,  വസന്തകാലത്തിന്റെ വരവറിയിച്ച് കൊണ്ട് ഇവിടത്തെ പ്രകൃതി  പോലും നമ്മുടെ പൊന്നോണത്തിനെ സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്ക്കുകയാണ് ..

ഇപ്പോൾ .നാട്ടിൽ പൊന്നിൻ ചിങ്ങമാസം പിറന്ന പോലെയാണ് ...
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ ഇക്കൊല്ലത്തെ സെപ്തംബർ മാസം ... !

ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ
സെപ്തംബർ  മാസത്തിലുള്ള എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ
കൊണ്ടാടുവാൻ  ഉത്സാഹിതരായി മുന്നോട്ട് വന്ന് ഒരുങ്ങി കഴിഞ്ഞിരിക്കുകയാണ് ...

മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ ( M A U K ), 
ഈ അവസരത്തിൽ , ബിലാത്തിയിലുള്ള എല്ലാ മലയാളി
സംഘടനകൾക്കും , ഇത്തവണത്തെ ഓണം   വളരെ മനോഹരമായി
ആഘോഷിക്കുവാൻ  എല്ലാവിധ ആശീർവാദങ്ങളും , ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ..

ഒപ്പം തന്നെ ... ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും 
മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ യുടെ ആഭിമുഖ്യത്തിൽ ,
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ  ഓണാഘോഷ പരിപാടികൾക്ക്  തുടക്കം കുറിച്ചുകഴിഞ്ഞിരിക്കുകയാണ്

മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ യുടെ നാടക  വിഭാഗമായ 
ദൃശ്യകലയുടെ ബാനറിൽ , ശശി കുളമടയുടെ സംവിധാനത്താൽ  അണിയിച്ചൊരുക്കിയ
ഓണത്തെ ആസ്പദമാക്കിയുള്ള  ‘തിരുവോണ കാഴ്ച്ച ‘ഈ  സെപ്തംബർ 7 -നു ശനിയാഴ്ച്ച ബോൺമൌത്ത് മലയാളി അസ്സോസിയേഷനും , ചേതനയും കൂടി  സംയുക്തമായി ഒരുക്കിയ വേദിയിൽ അരങ്ങേറികൊണ്ടാണ് ആയതിന് തുടക്കം കുറിച്ചത് ...

ഗൃഹാതുരസ്മരണകൾ അയവിറക്കി കൊണ്ട്  തലേ ദിവസം
മുതൽ മലക്കറികൾ അരിഞ്ഞ് തയ്യാറാക്കി , നാക്കിലകൾ തുടച്ച്
വൃത്തിയാക്കി ,കേരള ഹൌസിനെ ,  ഒരു ദ്ദഹണ്ണ പുരയാക്കി , ആട്ടവും
 പാട്ടുമൊക്കെയായി , പിറ്റേന്ന് സെപ്തംബർ 14-ന് ശനിയാഴ്ച്ച , ഈസ്റ്റ് ഹാം ,
ട്രിനിറ്റി സെന്ററിൽ വെച്ച് , നാല് പന്തികളിലായി ഏതാണ്ട് നാന്നൂറോളം പേർക്ക്
വിളമ്പി കൊടുക്കുന്ന ഓണ സദ്യയിൽ മുൻ കൂട്ടി ടിക്കെറ്റെടുത്ത ഏവർക്കും പങ്കെടുക്കാവുന്നതാണ് .

മലയാളി ഉടയാടകളുത്ത് വന്ന് ഒത്തൊരുമിച്ച് അന്നുച്ച്ക്ക് 
12.30 , 1.30 , 2.30 ,  3.30 എന്നീസമയങ്ങളിൽ  വിളമ്പുന്ന സദ്യയിൽ
പങ്കെടുക്കണമെങ്കിൽ  ബന്ധപ്പെടേണ്ട നമ്പർ :- 07888 665563  / കെ.ജി . നായർ

അന്നേ ദിവസം ഇത്രയും പേർക്ക് നാട്ടിലെ വിവിധ സന്നദ്ധ
സംഘടനയിലെ അന്തേവാസികൾക്കും വേണ്ടി ഓണസദ്യകൾ
ഏർപ്പാടാക്കി ഒരു ചാരിറ്റി പ്രവർത്തനവും മലയാളി അസ്സോസിയേഷൻ
ഓഫ് ദി യു.കെ നിർവ്വഹിക്കുന്നുണ്ട് ...

ആയിരത്തിലേറെ കാണികളെ പങ്കെടുപ്പിച്ച് നടത്താറുള്ള
യൂറോപ്പിലെ  ഏറ്റവും വലിയ ഓണാഘോഷമായ മലയാളി
അസ്സോസിയേഷൻ ഓഫ് ദി  യു.കെ യുടെ ഇക്കൊല്ലത്തെ ഓണാഘോഷ 
പരിപാടികൾ , സെപ്തംബർ 28- ന്  ശനിയാഴ്ച്ച ഉച്ചതിരിഞ്ഞ്  3.30 മുതൽ രാത്രി 
8.30 വരെ , വാൾഥാസ്റ്റോവ്  അസംബ്ലി ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ സാംസ്കാരിക-കലാപരിപാടികളുമായി കൊണ്ടാടുവാൻ പോകുകയാണ്.

നമ്മുടെ നാടിന്റെ സ്പ്ന്ദനങ്ങൾ തൊട്ടറിയിക്കുന്ന പാട്ടുകൾക്കൊപ്പം
ചുവടുവെച്ചാടി , താള മേളങ്ങളോടെ പര്യവസാനിക്കുന്ന ഗൃഹാതുരത്വം
ഓർമ്മിപ്പിക്കുന്ന വർണ്ണശബളമായ  ഘോഷയാത്രയോട് കൂടിയുള്ള.
ഒരു ഓപ്പണിങ്ങ് സെർമണിയായ കേളികൊട്ട് ..! .


സ്വന്തം നാടിന് വേണ്ടി സ്വയം ബലിയർപ്പിക്കേണ്ടി വന്ന മഹാബലിയിൽ
നിന്നും പത്മനാഭ ദാസനായ സ്വാതി തിരുന്നാളിന്റെ കഥയിഴപിരിക്കുന്ന, മനോജ്
ശിവയും കൂട്ടരും രംഗത്തവതരിപ്പിക്കുന്ന "സ്വാതി വേദം ‘ എന്ന സംഗീത നാടക ശിൽ‌പ്പം .

മൂസിക് -ഡാൻസ്- കോമഡിയുമൊക്കെയായിട്ട് യുകെയിലെ മലയാളി
പുത്തൻ  തലമുറ അവതരിപ്പിക്കന്ന, ഈസ്റ്റ് , വെസ്റ്റിനെ കണ്ടുമുട്ടുന്ന ഒരു ഫാഷൻ ഷോ.

മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ യുടെ നൃത്ത വിദ്യാലയത്തിലുള്ളവർ
പങ്കെടുക്കുന്ന അസോയിയേഷനിലെ പേരുകേട്ട നൃത്താദ്ധ്യാപികയായ അന്നപൂർണ്ണി സത്യമൂർത്തിയുടെ മേൽ നോട്ടത്തിൽ , രോഹിണി രവിയുടേയും , ജാസ്ലിൻ ആന്റണിയുടേയും കോറിയോഗ്രാഫിയാൽ  അരങ്ങേറുന്ന ഒരു  നൃത്ത ശില്പവും , അനേകം നൃത്തനൃത്യങ്ങളും
  
ഇതിനെല്ലാത്തിലും ഉപരി സിനിമാ പിന്നണി ഗാന രംഗത്തെ പ്രശസ്തരായ
 വിധു പ്രതാപും , ജോത്സ്നയും കൂടി നയിക്കുന്ന ഗാനമേളയും  ഈ പരിപാടികൾക്ക് കൊഴുപ്പേകുവാൻ  ഉണ്ടായിരിക്കുന്നതാണ്..
ഇവരോടൊപ്പം ആ സംഗീത സദസിൽ അണിനിരക്കുന്നത് സംഗീത സംവിധായകരായ ആൽബെർട്ട് വിജയനും , വിനോദ് നവധാരയും അടങ്ങിയ ടീമംഗങ്ങളാണ്

പരിപാടികൾ വീക്ഷിക്കുവാൻ മുൻ കൂട്ടി സീറ്റുകൾ റിസർവ്
ചെയ്യുവാൻ ബന്ധപ്പെടേണ്ട നമ്പർ :- 07961 454644 / ആർ. സാംബശിവൻ


 പിന്നെ ഈ വർഷം ‘എ- ലെവലിലും‘ , ‘ജി.സി എസ്.സി‘യിലും ഉന്നത
മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് അന്നേ ദിവസം ആ വേദിയിൽ വെച്ച്
അവാർഡ് ദാനവും ഉണ്ടായിരിക്കുന്നതാണ് . ശേഷം ഇവരുടെ ചിത്രങ്ങൾ സംഘടനയുടെ വാർഷിക പതിപ്പായ ‘ജനനി‘യിൽ  പ്രസിദ്ധീകരിക്കുന്നതാണ് ..
 ഇതിന് വേണ്ടി സെപ്തംബർ 9-ന് മുമ്പ് വിശദ വിവരങ്ങൾ  ,
സംഘടനയുടെ മെയിൽ വിലാസത്തിൽ അറിയിക്കുക.
 ബന്ധപ്പെടേണ്ട നമ്പർ :- 07973 619205 / എഡ് വിൻ തോമാസ്


എല്ലാ വിശദ വിവരങ്ങൾക്കും MAUK വെബ് സൈറ്റ് സന്ദർശിക്കുക : www.mauk.org 























മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ  / മാഉക് .
 


2012 -ലെ യു.കെ.യുടെ മലയാളി സംഘടന / മാഉക്  ന്റെ വാർഷിക അവലോകന പത്രികയും വരവ് ചിലവ് നീക്കിയിരിപ്പ് കണക്കുകളും

  


മു
  

  സംഘടനാ വിവരങ്ങളും മേൽവിലാസും



കമ്പനിയുടെ പേര്                 :                       മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ(മാഉക്)
കാര്യാലയത്തിന്റെ വിലാസം :                          കേരള ഹൌസ്
                         671 റോംഫോർഡ് റോഡ്
         മനോർ പാർക്ക് 
 ലണ്ടൻ
        ഇ 12   5 എ.ഡി

കമ്പനി നമ്പർ : 4934084                                                                                  
ചാരിറ്റി നമ്പർ :110265
     

 സൈബർ തട്ടകം : www.mauk.org   
                                                                                                 ഇ-വിലാസം :keralahouse@mauk.org


                    


 നമ്മുടെ സംഘടനയുടെ പ്രധാനപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങൾ






ഒരു ഭൂഗോള മലയാളി പ്രവാസി സംഘടനയായ നമ്മുടെ  മുഖ്യമായ പ്രവർത്തന മേഖലകൾ നമ്മുടെ അംഗങ്ങളോടൊപ്പം തന്നെ ;  ഇവിടെ എത്തിച്ചേരുന്ന മലയാളി സമൂഹത്തിനടക്കം , ലോകമെമ്പാടുമുള്ള  നമ്മുടെ സമൂഹത്തിന്റെ താല്പ്യര്യങ്ങളും ,സാംസ്കാരിക തനിമകളൂം സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ ...

 ആവശ്യഘട്ടങ്ങളിൽ സഹായം തേടുന്ന ജനതക്കും അവരുടെ നാടിനുമൊക്കെ പരോപകാര പ്രദമായ സഹായങ്ങൾ  എത്തിച്ച് കൊടുക്കുവാൻ വേണ്ടി , മറ്റുള്ള ഇതേ സ്വഭാവഗുണങ്ങളുള്ള സംഘടനകളും, താല്പ്യര്യ കക്ഷികളുമായി കൈകോർത്ത് ...
സാമൂഹ്യ നന്മകളുടെ ഉന്നമനത്തിനായി മുന്നിട്ട് ഇറങ്ങി ചെന്ന്
ആ  ഉദ്ദേശങ്ങളൊക്കെ പ്രാവർത്തികമാക്കുക  എന്നുള്ളത് തന്നെയാണ്  നമ്മുടെ പ്രധാനപ്പെട്ട ഉദ്ദേശ ലക്ഷ്യങ്ങൾ....!






പ്രിയപ്പെട്ടവരെ ,
ആംഗലേയ ഭാഷയിൽ മുകളിൽ കൊടുത്തിരിക്കുന്ന കണക്കുവിവരങ്ങളും ,
ഇനം തിരിച്ച കാര്യങ്ങളുമൊക്കെ വളരെ വിശദീകരിച്ചിട്ടുണ്ടെങ്കിലും , ആയതിന്റെയൊക്കെ രൂപഭാവങ്ങൾ നമ്മുടെ മാതൃഭാഷയിലൂടേയും ഒന്ന് കൂടി ആവിഷ്കരിച്ചിരിക്കുന്നു എന്ന് മാത്രം ..!

 ഇത് കഴിഞ്ഞ വർഷത്തിലെ  2012 ജനുവരി മുതൽ ഡിസംബർ വരെയുള്ള നമ്മുടെ  സംഘടനയുടെ പ്രവർത്തന മേഖലകളുടെ ഒരു  സംഷിപ്തമായ വാർഷികാവലോകനമാണ് .



നമ്മുടെ സംഘടനയുടെ പൊതുവായ ചിട്ടവട്ടങ്ങളും ചട്ടക്കൂടുകളും

ഇവിടെയുള്ള മലയാളികളുടേതടക്കം നമ്മുടെ കേരളീയ 
സമൂഹത്തിന്റെ നന്മക്കും , മേന്മക്കും വേണ്ടി കഴിയാവുന്ന വിധത്തിൽ  
നമ്മുടെയൊക്കെ സാമൂഹ്യ-സാംസ്കാരിക രംഗങ്ങളിലേക്കൊക്കെ ഇറങ്ങിച്ചെന്ന്  
നല്ലൊരു  നേതൃത്ത  പാടവത്തോടെ പ്രവർത്തനങ്ങൾ കാഴ്ച്ചവെക്കുക എന്ന ലക്ഷ്യം 
വെച്ച് അനുയോജ്യമായ കാര്യനിർവ്വഹണങ്ങൾ നടപ്പാക്കി വരിക എന്നതാണ് ഈ സംഘടനയുടെ ഭരണഘടനാ ചട്ടം എന്നത് ഒരു നിശ്ചയമുള്ള  കാര്യം  തന്നെയാണ് ...
ഒപ്പം അനേകം സേവന-സന്നദ്ധ പ്രവർത്തനങ്ങളടക്കം   
നാല്പതോളം പ്രവർത്തന മണ്ഡലങ്ങളുള്ള നമ്മുടെ സംഘടനയായ 
മലയാളി അസ്സോസിയേഷൻ ഓഫ് ദി യു . കെ തന്നെയാണ് , ബിലാത്തിയിലെ  
ഏറ്റവും പഴയതും വലിയതുമായ മലയാളി കൂട്ടായ്മ എന്ന്  നിങ്ങൾക്കെല്ലാം അറിവുള്ള കാര്യമാണല്ലോ ...

ണ സമിതി

കഴിഞ്ഞകൊല്ലത്തെ വാർഷിക പൊതുയോഗത്തിന് ശേഷം  
നമ്മുടെ ഭരണഘടന നിയമമനുസരിച്ച് രണ്ടുവർഷം കാലാവുധി  
പൂർത്തിയായ പകുതി ഭരണ സമിതിയംഗങ്ങൾക്ക് പകരമായി , പുതുതായി 
തിരഞ്ഞെടുത്ത  ഭരണസമിതി അംഗങ്ങളിൽ ...
 
2014 -വരെ കാലാവധി  ഉള്ളവർ

 ശ്രീമതി : ശ്രീകലാ പിള്ള , ശ്രീ: ജെയ്സൺ ജോർജ്ജ് എന്നീ പുതിയ  
ഭരണസമിതിയംഗങ്ങളെ കൂടാതെ  , വീണ്ടും രണ്ട് വർഷത്തേക്ക് കൂടി  
തെരെഞ്ഞെടുത്ത 12 അംഗങ്ങളാ‍യ  ശ്രീമതിമാരായ ലളിതാ പിള്ള  , നന്ദിനി  
ധർമ്മശീലൻ  , സിസിലി  ജോർജ്ജ്   , പിന്നെ ശ്രീമാന്മാരായ എഡ്വിൻ തോമാസ് ,
ജെയിൻലാൽ സോമൻ  , ജയദേവൻ പിള്ള , ജസ്റ്റിൻ ജസ്റ്റിസ് , മനോജ് കുമാർ , മുരളീ മുകുന്ദൻ  , രഘുലാൽ രവി , രവി ഭാസ്കരൻ , സാമ്പശിവൻ രാമൻ  എന്നിവരടക്കം ആകെ 26 പേർ ഉണ്ടായിരുന്നതിൽ ... 

ഒരു ഭരണ സമിധി അംഗത്തിന്റെ രാജിവെക്കൽ

തീർത്തും ചില വ്യക്തിപരമായ കാരണണങ്ങളാൽ കഴിഞ്ഞ 
ഒക്ട്ടോബർ മാസം രാജിവെച്ചൊഴിഞ്ഞ്  പോയെങ്കിലും , തുടർന്നും  
ഒരു സേവന- സന്നദ്ധ പ്രവർത്തകനായി കലാരംഗങ്ങളിൽ  താനും
ഉണ്ടാകുമെന്നറിയിച്ചയിച്ച , ഭരണസമിതിയംഗമായിരുന്ന ശ്രീ : ശശി 
കുളമടയുടെ കുറവിനാൽ , ഈ വരുന്ന പൊതുയോഗത്തിന് കാലാവുധി പൂർത്തിയാക്കുന്ന...

2013 -ൽ കാലാവധി പൂർത്തിയാക്കുന്നവർ

ശ്രീമതി : രാജേശ്വരി സദാശിവനും , ശ്രീമാന്മാരായ ബാഡ്വിൻ 
സൈമൺ , ബിജു  ഗോപിനാഥ് , ഗംഗാധരൻ നായർ , ജോയ് .എ.എൻ , 
മുരളീധരൻ പിള്ള , നാഷ് റാവത്തർ , പ്രിയൻ സത്യവ്രതൻ , രവീന്ദ്രൻ നായർ , 
ശ്രീജിത്ത് ശ്രീധരൻ , സുധീരൻ വാസുദേവൻ എന്നീ 11 അംഗങ്ങളേയും ചേർത്ത് 
ആകെ 25 പേരായിരുന്നു കഴിഞ്ഞവർഷത്തെ നമ്മുടെ മലയാളി സമാജത്തിന്റേയും , 
സന്നദ്ധ സേവന കമ്പനിയുമായ , സംഘടനയുടെ അമരക്കാർ ..!

ഭരണ സമിധി നേതൃത്വ വാഹകർ 

ഭരണസമിധിയംഗങ്ങളുടെ പ്രഥമ ഒത്തുകൂടലിൽ തന്നെ  
നന്ദിനി  സമിധിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്കും , സുധീരൻ 
പൊതു കാര്യദർശി സ്ഥാനത്തേക്കും , ജയദേവൻ പിള്ള ഖജാൻജി 
സ്ഥാനത്തേക്കും തിരെഞ്ഞെടുത്തിട്ട് , 
മ്മുടെ 40 പ്രവർത്തന മേഖലകളും 
എ , ബി , സി , ഡി എന്ന് നാല് മണ്ഡലങ്ങളായി  തിരിച്ചിട്ട് , 
ഈ ഒരോ കാര്യ  നിർവ്വഹണ സമിതികളേയും ,  10 വീതം കാര്യനിർവ്വഹണങ്ങൾ നടത്തുന്നതിനായി ചുമതല പെടുത്തുകയും , ആ സംഘങ്ങളെ  നയിക്കുവാനും , സഹായിക്കാനുമയി ഈരണ്ട്  പേരെ നിയോഗിക്കുകയും ചെയ്തു.
പിന്നീട് നവമ്പറിൽ ചില വ്യക്തിപരമായ സമയക്കുറവുകളാൽ ,  
നന്ദിനി സ്ഥാനമൊഴിയേണ്ടിവന്നപ്പോൾ , ഉപാദ്ധ്യക്ഷനായിരുന്ന 
നാഷിനെ  അദ്ധ്യക്ഷ സ്ഥാനത്തും, രവീന്ദ്രൻ നായരെ ഉപാദ്ധ്യക്ഷനായും 
ചുമതലപ്പെടുത്തിയിട്ട് സംഘടനയുടെ പ്രവർത്തന മേഖലകളെല്ലാം  , ഈ 
സംഘത്തലവന്മാരുടേയും കീഴിൽ ഒരോ മണ്ഡലങ്ങളും സുഖമമായി  ഇതുവരേയും 
നടത്തി പോന്നിട്ടുണ്ട്.

കാര്യനിർവ്വഹണ മാതൃകയനുസരിച്ച്  എ , ബി , സി, ഡി സംഘങ്ങൾ നയിക്കുന്നവർ 

  1. സാംസ്കാരിക- വിനോദ/കായിക മേഖലയായി തിരിച്ച  സംഘം -യെ നയിക്കുന്നത് , സാമ്പശിവനും , സഹായിക്കുന്നത് നാഷുമാണെങ്കിൽ...
  2.  മലയാളി സമൂഹ്യപ്രവർത്തനങ്ങളുടെ കൂട്ടായ്മകൾ നടപ്പാക്കുന്ന സംഘമായ ബി യുടെ ചുമതലകൾ വഹിക്കുവാൻ എഡ് വിനും, സഹായിക്കുവാൻ ബാൾഡ് വിനും...
  3.  പിന്നെ നമ്മുടെ പ്രവർത്തനങ്ങൾക്ക് ധനസമാഹാരം നടത്തി മൂലധനം സ്വരൂപിക്കുന്ന ചുമതലക്കാരായ  സി -സംഘത്തിന്റെ നേതാവ് ശ്രീജിത്തും, സഹായി രവീന്ദ്രൻ നായരും ..
  4.  ശേഷമുള്ള ദൈന്യംദിന പരിപാടികളുടെ  ചുമതലയുള്ള ഡി-സംഘത്തിന്റെ നേതൃത്തം  ലളിതക്കും, സഹായി ജയദേവൻ പിള്ളക്കും വീതിച്ചു നൽകി ...


അങ്ങിനെ നമ്മുടെ ഓരൊ സംഘടനാ പ്രവർത്തനങ്ങളും , പദ്ധതികളും 
മുങ്കൂട്ടിക്കണ്ട് , മാസത്തിലൊരിക്കൽ എല്ലാ ഭരണസമിതിയംഗങ്ങൾ ഒത്തുകൂടി 
വിലയിരുത്തിയിട്ട് , വേണ്ടുംവിധം ആയവയെല്ലാം പ്രാബല്ല്യത്തിൽ വരുത്തുകയായിരുന്നൂ..

ഒപ്പം തന്നെ ഈ അവസരത്തിൽ നമ്മുടെ സംഘടനയുടെ 
ഉന്നമനത്തിനും , പെരുമക്കും ചേരും വിധത്തിൽ ഈ ഭരണ 
സമിതിയിലെ നാല് കാര്യനിർവ്വഹണ സംഘങ്ങൾക്ക് നേതൃത്വം  
നൽകുന്നവരും , അവരുടെ കീഴിലുള്ളവരും കൂടിച്ചേർന്ന് 2012 -ൽ 
നടത്തിയ  എല്ലാവിധ സന്നദ്ധ സേവന , സാംസ്കാരിക സാമൂഹ്യ  
പ്രവർത്തനങ്ങളുടേയുമൊക്കെ കൊച്ച് കൊച്ച് അവലോകനങ്ങളിലേക്ക് 
ഇനി ഒന്ന് എത്തി നോക്കാം

ഭരണാംഗങ്ങളായ കാര്യനിർവ്വഹണ സംഘം  
യുടെ കീഴിലുള്ളവരുടെ സംഷിപ്താവലോകനങ്ങൾ : -

മുതിർന്നവർക്ക് വേണ്ടിയുള്ള ക്ഷേമദിന കേന്ദ്രം 

കേരള ഹൌസിൽ എല്ലാ വ്യാഴാഴയും രാവിലെ 
10 മുതൽ 4 വരെ ഒത്തുകൂടുന്ന മുതിർന്നവർക്ക് വേണ്ടിയുള്ള 
ക്ഷേമ ദിനത്തിന്റന്ന് ചെറിയ വ്യായാമം, ചീട്ടുകളി, തുന്നൽ, സംഗീത-
കലാവിരുന്നുകളടക്കം, ആര്യോഗ/ സഹായധന വേതന ഉദ്യോഗസ്ഥരുടെ 
സന്ദർശനങ്ങൾ, നല്ലയൊരു ഉച്ച ഭക്ഷണം എന്നിവയൊക്കെയുമായി ന്യൂഹാം 
നഗരസഭയുടെ ധനസഹായത്താല്‍ , ഈസ്റ്റ് തെംസുമായി സംയുക്തമായി  യോജിച്ച് ,
ഇവിടെയുള്ള മറ്റു 13 ഇടവക സംഘടനകളുമായി സഹകരിച്ച് സമീപപ്രദേശങ്ങളിലെ മുതിർന്നവരുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് വേണ്ടി ചിലവഴിക്കുവാൻ 7000 പൌണ്ട് സഹായമായി നമുക്ക് കഴിഞ്ഞ ഒക്ട്ടോബർ മുതൽ 12 മാസത്തേക്ക് കിട്ടുകയുണ്ടായി.,
ഇതുപോൽ  മുതിർന്നവരുടെ 
ആരോഗ്യ-ക്ഷേമ പ്രവർത്തനങ്ങൾ 
തുടരുകയാണെങ്കിൽ ഒരു വർഷത്തേക്ക് 
കൂടി ആയത് അനുവദിക്കുവാൻ സാധ്യതയുണ്ട്..
നഗരസഭയുടെ സഹായധനം നിറുത്തലാക്കിയിട്ടുപോലും 
അന്നേ ദിവസം അവിടെ ഹാജരാകുന്നവർക്കെല്ലാം , ഒരു ചെറിയ
വിഹിതം മാത്രം ഈടാക്കി വിളമ്പിക്കൊടുക്കുന്ന പോഷകകരമായ ഉച്ച 
ഭക്ഷണവിതരണം നമ്മുടെ ഒരു പ്രധാനപ്പെട്ട സേവന പ്രവർത്തനമായതിനാൽ,
ഇക്കൊല്ലം വിതരണം ചെയ്ത 1600 -ഓളം സമ്പുഷ്ട്ട ഭക്ഷണ ചിലവിലേക്ക് സംഘടന സമാഹരിച്ച പണം ചിലവഴിക്കേണ്ടി വന്നിട്ടുണ്ട്..

വനിതാ വേദി വിഭാഗം

ബിലാത്തിയിലെ മലയാളി വനിതകളുടെ 
സാനിദ്ധ്യം സാമൂഹ്യ സംഘടനാ രംഗത്തൊക്കെ 
ഉയർത്തികൊണ്ടുവരുവാനും , അവരുടെ കഴിവുകൾ 
മറ്റുള്ള വേദികളിലൊക്കെ ആവിഷ്കരിക്കാനും വേണ്ടി 
അഞ്ച് വർഷം മുമ്പ് നമ്മൾ തുടക്കം കുറിച്ച വനിതാ വേദി 
വിഭാഗം , ഇന്ന് വളരെയധികം വളർന്നു വലുതായി സംഘടനയുടെ 
പല പ്രവർത്തന മേഖലകളും ഏറ്റെടുത്തിരിക്കുന്നു എന്നത് ഒട്ടും അതിശയോക്തിയില്ലാത്ത 
ഒരു കാര്യം തന്നെയാണ്..! 
സംഘടനയുടെ പല സന്നദ്ധ-സേവന പ്രവർത്തനങ്ങൾക്കു 
വേണ്ടിയും , അവരുടേതായ കൂട്ടായ്മകൾക്ക് വേണ്ടിയും രുചികരമായ 
പാചക വിഭവങ്ങൾ വിറ്റിട്ടും, സംഭാവനയായും മറ്റും ധാരാളം ധനസമാഹരണം 
നടത്തുക മാത്രമല്ല, ഡൽഹി കൂട്ടബലാത്സംഗത്തിനെതിരെ വരെ ചർച്ചകൾ വെച്ചും, അതിലൊക്കെ ഉത്സാഹിതരായി പങ്കെടുത്തുമൊക്കെ അവരെല്ലാം വേദികൾ കൈയ്യടക്കി  കൊണ്ടിരിക്കുകയാണ് ..!

അന്തർ ദേശീയ വനിതാ ദിനം

2012 മാർച്ച് 18- ന് ലിറ്റിൽ ഇൽഫോർഡ് വിദ്യാലയത്തിൽ 
വെച്ച് നൂറ്റൊന്നാമത്തെ അന്തർ ദേശീയ വനിതാ ദിനം , നമ്മുടെ 
വനിതാ വേദിയും, ഷഷ്ട്ടി പൂർത്തി കഴിഞ്ഞ സഹോദരി പ്രസ്ഥാനവും 
കൂടി വളരെ വിപുലമായി കൊണ്ടാടിയിട്ട് മലയാളി സമൂഹത്തിന്റെ കൈയ്യടി നേടി.

പണ്ഡിതയായ മീനാക്ഷി ശർമ്മയുടെ 
‘1600മുതൽ 1947 വരെയുള്ള ബ്രിട്ടനിലെ 
ഭാരതീയ സ്ത്രീകൾ’ എന്ന വിഷയത്തെ കുറിച്ചുള്ള 
പ്രഭാഷണവും, ഡോ: ആശാ അശോകന്റെ അവയവദാനം 
ഏഷ്യൻ സമൂഹത്തിൽ എന്നുള്ള ലഘുപ്രഭാഷണവുമടക്കം, 
ഒപ്പനയടക്കം അനേകം നൃത്തനൃത്യങ്ങളും , രാമയണത്തിൽ 
നിന്നടർത്തിയെടുത്ത ലഘു നാടകവും, കോമഡി കള്ളുഷാപ്പ് 
അവലോകനവും, രസമുള്ള കുസൃതി ചോദ്യങ്ങളുമൊക്കെയായി 
നിറഞ്ഞ സദസ്സിനെ മുഴുവൻ കോരിത്തരിപ്പിച്ച പരിപാടികളായിരുന്നു 
അന്നവിടെ അരങ്ങേറിയിരുന്നത്.
ഇത്രയും മനോഹരമായി ഈ പരിപാടികളെല്ലാം 
അവതരിപ്പിച്ച  ഈ പെണ്‍ക്കൂട്ടായ്മ എന്തുകൊണ്ടും 
അഭിനന്ദനം അര്‍ഹിക്കുന്നൂ 

ഷഷ്ട്ടിപൂർത്തി കഴിഞ്ഞ സഹോദരികളുടെ കൂട്ടായ്മ വേദി

2006 -ൽ ആരംഭിച്ച ഈ സഹോദരി പ്രസ്ഥാനം 
ഇന്ന് നമ്മുടെ സംഘടനയുടെ ഏറ്റവും ഊർജ്ജസ്വലമായ 
ഒരു വിഭാഗമാണ്. എല്ലാ ചൊവ്വാഴ്ച്ചകളിലും ഈ അമ്മക്കിളികൾ 
നമ്മുടെ സമുച്ചയത്തിൽ ഒത്തുകൂടി തുന്നൽ, ലഘു വ്യായാമം, കലാ-സംഗീത 
ആവിഷ്കാരം മുതൽ അനേകം സന്നദ്ധപ്രവർത്തങ്ങൾ വരെ വ്യക്തിപരമായും,
കൂട്ടമായും നടത്തിയിട്ടും, ഓണപ്പരിപാടി , ഓണസദ്യ  മുതൽ നമ്മുടെ എത് മലയാളി 
ഒത്തുകൂടലുകളിലും അവരുടെയൊക്കെ അകമഴിഞ്ഞ സഹായ സഹകരണങ്ങൾ അർപ്പിച്ചും, പിന്നെ ഈ വേദിയുടെ വാർഷികാഘോഷം , കൃസ്തുമസ് , കേരളപ്പിറവി ദിനം എന്നിവയൊക്കെ തനതായ രീതിയിൽ ആഘോഷിച്ചും മറ്റുമൊക്കെ ഈ അമ്മക്കിളിക്കൂട്ടം ഇവിടങ്ങളിലാകെ പാറി പറക്കുകതന്നെയാണ്. 
അസുഖം വന്ന് വീട്ടിലിരിക്കുന്നവരെ ഗൃഹ സന്ദർശനം നടത്തി ആശ്വസിപ്പിച്ചും, 
ഒളിമ്പിക് പാർക്ക്, ചില ഒളിമ്പിക് കായിക കേളികൾ, വെസ്റ്റ് ഫീൽഡ് ഷോപ്പിങ്ങ് 
മാൾ, വൂൾ വിച്ച് ഫെറി , ഓ-2 അരീന അങ്ങിനെ ധാരാളം സ്ഥലങ്ങളിലേക്ക്  വിനോദ 
യാത്ര നടത്തിയിട്ടും ഈ സഹോദരി പ്രസ്ഥാനം അവരുടെ വാർദ്ധ്യക്യം അടിച്ചു പൊളിക്കുകയാണെന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല..

വിനോദ യാത്രകൾ

ഈസ്റ്റ് സസെക്സിലുള്ള ഈസ്റ്റ്ബൌന്‍ൺ കടൽ താഴ്വര 
കാണുവാൻ വേണ്ടി 2012 ജൂൺ മാസം16 -ന് ഒരു കോച്ച് നിറയേ 
5 മുതൽ 80 വയസ്സുള്ളവർ വരെയുള്ള വിനോദ യാത്രികരമായുള്ള യാത്രയും , 
അവിടെയുള്ള നയന മനോഹരമായ സ്ഥലങ്ങൾ കണ്ടാസ്വദിച്ച് സന്ദർശനം 
പൂർത്തീകരിക്കുകയും ചെയ്തപ്പോൾ ഏവരും ഹർഷപുളകിതരായി.
ആ കടലോരത്തെരത്തുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളിലും 
ചുറ്റിയടിച്ച് കറങ്ങി സഞ്ചാരികളെല്ലാം ആ വിനോദയാത്ര വിസ്മരിക്കുവാൻ 
കഴിയാത്ത ഒരനുഭവമാക്കി മാറ്റി.  

സന്നദ്ധ-സേവന പ്രവൃത്തികള്‍ 

ഓണ സദ്യകൾക്ക് പ്രായോജകരായി 

2004- ന് ശേഷം നമ്മുടെ സംഘടന 
നാട്ടിലടക്കം , യു.കെ.യിലേയും പല സന്നദ്ധ-
സേവനപ്രവർത്തനങ്ങൾക്ക് സഹായ ധനം ചെയ്ത് 
പോന്നിട്ടുള്ളതാണല്ലോ.
350 പേർക്ക് സുഭിക്ഷമായ ഓണസദ്യ ഇവിടെ ലണ്ടനിൽ 
നമ്മൾ വെച്ചുവിളമ്പി കൊടുത്ത സമയത്ത് തന്നെ , ആയതിനൊന്നും 
കഴിവില്ലാത്ത  നാട്ടിലുള്ള െ പന്ന 7 സേവന-സന്നദ്ധ സ്ഥാപനങ്ങളിലെ അന്തേവാസികൾക്ക്  ഓണ സദ്യയ്ക്കുള്ള പണം നൽകിക്കൊണ്ട് , മൊത്തം വേറെ 
352 പേർക്ക് കൂടി  ഭക്ഷണം കൊടുത്ത് നമ്മൾ കൃതാർത്ഥരായി..
  1. എറണാകത്തള്ള  അംഗൈക്യല്ല്യമുള്ളട്ടികെ സംരംക്ിക്കന്ന ‘ഹോം ഓഫ് േയ്ത്തിലെ  60കഞ്ഞങ്ങക്ക്
  2. ണ്ണരുള്ളാവപ്പട്ടക്ക് വണ്ടി നടത്തന്ന സ്വന്തനം വോജന സത്തിലെ 60ന്തേവാസികക്ക്
  3. ിരുവന്തത്തള്ളനസികൈക്യല്ല്യമുള്ളരെംരംക്ിക്കന്ന ആശനിലെ 60 പേർക്ക
  4. ലപ്പിലുള്ളെൺകട്ടികളുടനാലയമായ രദാ ദി ലികാ സത്തിലെ 27 ട്ടികക്ക് 
  5. ല്ലത്തള്ളനാലയമായരുണ്യ ം ബനിലെ 75 കട്ടികക്ക്
  6. ണ്ണരിലുള്ളാവപ്പട്ടക്ക് വണ്ടിയള്ളന്ധിദ്യത്തിലെ  30 കട്ടികക്ക്
  7. ത്തനംിട്ടിലുള്ളെൺകട്ടികളുടെ അനാലയമായരി ബലികാ സത്തിലെ 40 ട്ടികക്ക് 
ഈ സേവന പ്രവൃർത്തികൾ ഉന്നത വിജയമാക്കി തീർത്ത വ്യക്തിപരമായും ,കുടുംബ
പരമായും ഓണ സദ്യ നടത്തുന്ന ആവശ്യത്തിലേക്ക് പ്രായോജകരായി നിന്നിട്ട് സംഭാവന നൽകിയ  ഏവർക്കും ഈ അവസരത്തിൽ സംഘടന കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നു


ഒളിമ്പിക് മേള സംഭാവനകൾ കൊണ്ട്

സംയുക്തമായി നടത്തിയ ഒളിമ്പിക് മേളയിൽ 
നമ്മുടെ സംഘടന സ്വരൂപിച്ച പണവും, ശ്രീ നാരയണ 
ഗുരു മിഷ്യനും, കേരള കാത്തലിക് സംഘടനയുടെ വനിതാ 
വിഭാഗവും സംഭാവന നൽകിയ തുകയും ചേർത്ത് നാട്ടിലേയും, ലണ്ടനിലേയും രണ്ട് സ്ഥാപനങ്ങളിലെ  ആതുര സേവന രംഗത്തേക്ക് സഹായം അരുളുവാൻ സാധ്യമായി.

തിരുവനന്തപുരത്തെ പ്രധാന അർബ്ബുദ ഗവേഷണ പരിഹാര കേന്ദ്രത്തിലേക്കുള്ള സംഭാവന

കഴിഞ്ഞ 29 കൊല്ലമായി അർബ്ബുദരോഗത്തെ തടയുവാനും,
ശമനം വരുത്തുവാനും വേണ്ടി കേരള-ഭാരതീയ ഭരണകൂടങ്ങൾ 
ഒന്നിച്ച് പ്രവർത്തിപ്പിക്കുന്ന തിരുവനന്തപുരത്തുള്ള അർബ്ബുദ ഗവേഷണ 
ആതുരാലയ കേന്ദ്രത്തിലേക്ക് (ആർ.സി.സി ) മൂന്ന് സംഘടനകളുടേയും പേരിൽ 
ഭരണ സമിതിയംഗം ശ്രീ : രവി ഭാസ്കരൻ 32000 രൂപ ഗവേഷണ സ്ഥാപനത്തിലെ ശ്രീ:സുരേന്ദ്രൻ ചുനക്കരക്ക് 2012 ആഗസ്റ്റ് 18- ന് നൽകുകയുണ്ടായി.

ലണ്ടനിലെ ജീവിത സംരക്ഷണം വേണ്ട കുട്ടികളുടെ ആതുരാലത്തിലേക്കുള്ള സംഭാവന

പല പല സാഹചര്യങ്ങളാൽ ജീവിതം വഴി മുട്ടിപ്പോയ 
കുട്ടികളെ സംരംക്ഷിക്കുന്ന ആതുരാലയമായ ലണ്ടനിലെ 
ബെക്ട്ടണിലെ റിച്ചാർഡ് ഹൌസ് ചിൽഡ്രൻസ് ഹൊസ്പിക്കിലേക്ക് 
മൂന്ന് സംഘടനയുടേയും പേരിൽ 2012 ഡിസംബർ 19- ന് , 365 പൌണ്ട് കൈമാറുകയുണ്ടായി. 

ഭക്ഷണ ദൌർലഭ്യമുള്ളവർക്ക്  വേണ്ടിയുള്ള കൃസ്തുമസ് വിരുന് ന് സംഭാവന

പല ആഘോഷവേളകളിലും പലരും ഈ ലണ്ടനിലെ 
ന്യൂഹാമിലും  ഭക്ഷണ ക്ഷാമം നേരിടുന്നത് പരിഹരിക്കുവാൻ തുടങ്ങിയ 
സ്ഥാപനമാണല്ലോ ന്യൂഹാം ഫുഡ് ബാങ്ക്.  ആയതിലേക്ക് കൃസ്തുമസ്  
വിരുന്ന് നൽകുവനായി , നാം 200 പൌണ്ട് നൽകിയതുകൊണ്ട് തികച്ചും 
ആവശ്യക്കാരായ 16 പേർക്ക് 3 ദിവസ്ത്തേക്കുള്ള ഭക്ഷണ പൊതികൽ 2012 
ഡിസംബർ 21-ന് നൽകുകയുണ്ടായി. ഈ തുക വ്യക്തിപരമായും, കുടുംബപരമായും 
സംഭാവന നൽകിയവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നൂ

മലയാളി അംഗങ്ങസ്ളുടെ ഒത്തുകൂടൽ തട്ടക വേദി (എം.എം.സി )

നമ്മുടെ ഇടവകയിലെ മലയാളികളുടെ ഒത്തുകൂടൽ 
വേദിയായ 'എം.എം.സി ' ഇത്തവണ  2012 ജൂൺ മാസം 
24 ന് ഈസ്റ്റ് ഹാമിലെ ക്രിഷ്ജോൺ സോഷ്യൽ ക്ലബ്ബിൽ വെച്ച് 
നടത്തിയ സംഗീത സന്ധ്യയും, ഭക്ഷണ വിരുന്നും അതിൽ പങ്കെടുത്ത
ഏവർക്കും  ഹൃദ്യമായി അനുഭവപ്പെട്ടു,
നമ്മുടെ സംഗീത വിദ്യാലത്തിലെ കുട്ടികളുടെ 
നാനാതർത്തിലുള്ള സംഗീതവതരണങ്ങൾ സദസ്സിനെ പുളകിതരാക്കി.
ശ്രീ: ആൽബെർട്ട് വിജയന്റേയും , ശ്രീ:വിനോദ് കുമാറിന്റേയും നേതൃത്തിൽ 
നമ്മുടെ സംഗീത വിഭാഗമായ ‘നിസരി’ യുടെ സംഗീത സവിധാനത്താല്‍ , പേര് 
കേട്ട ഭാരതീയ ഗാനങ്ങളടക്കം, പാശ്ചാത്യ സംഗീവും കൂടി ഉൾക്കൊള്ളിച്ച് ശ്രീ: വരുണിന്റെ 
സിനിമാ നടൻ ജയന്റെ രൂപഭാവങ്ങളോടെ സദസ്സിലേക്കിറങ്ങി വന്നുള്ള ഗാനാലാപ പ്രകടനവുമൊക്കെയായി നാലുമണിക്കൂറോളം എല്ലാ കാണികളേയും കോരിത്തരിപ്പിച്ച പരിപാടികളായിരുന്നു അന്നവിടെ അരങ്ങേറിയിരുന്നത്.

നമ്മുടെ സമുച്ചയം (കെ. എച് ) വാടകക്ക് കൊടുക്കല്‍ 

മലയാളികളെ കൂടാതെ , പല മിത്ര കൂട്ടയ്മകൾക്കും , 
ചടങ്ങുകൾക്കും നമ്മുടെ സമുച്ചയ വേദികൾ വാടകക്ക് 
കൊടുത്ത് കിട്ടുന്ന തുകകൾ നമ്മുടെ ഒരു മുഖ്യവരുമാന സ്രോതസ് തന്നേയാണ്..
നമ്മുടെ അംഗങ്ങൾക്ക് സൌജന്യമായി കുറച്ച് കിട്ടുന്ന വാടക നിരക്കിനാലും, 
സമീപത്തുള്ള മറ്റ് വേദികളേക്കാൾ കുറച്ചുള്ള വാടകയാലും ഈ വേദികൾ എന്നും ചെറുപരിപാടികൾ നടത്തുവാന്‍ ഏവര്‍ക്കും , ഇന്നും   ആകർഷണീയമായി തുടരുകയാണ്. 

 നമ്മുടെ സമുച്ചയത്തിന്റെ മോടിപിടിപ്പിക്കലും അറ്റകുറ്റ പണികളും 


നമ്മുടെ എറ്റവും പുതിയ ഒരു പദ്ധതിയായ 
കെട്ടിട സമുച്ചയം നവീകരിച്ച് ഇപ്പോളുള്ളതിനേക്കാൾ 
സൌകര്യപ്രദമായ വേദികൾ കേരള ഹൌസിൽ ഉണ്ടാക്കാവുന്ന 
വിധത്തിൽ നഗര സഭയുടെ കെട്ടിട നിർമ്മാണ വ്കുപ്പിന് സമർപ്പിച്ചിരിന്ന 
അനുമധിപത്രം അവർ അംഗീകരിച്ചിരിക്കുകയാണ്.

നാമും, റ്റോട്ടൽ പ്രോപ്പർട്ടി പാർട്ണർഷിപ്പും കൂടി നഗര 
സഭക്ക് സമർപ്പിച്ച നവീകരണ കെട്ടിട മാതൃകയിൽ  മുഖ്യ മായും 
5 മാറ്റങ്ങളാണ് നമ്മുടെ സമുച്ചയത്തിന് പണി കഴിഞ്ഞാല്‍ കൈ വരിക. 


  1. ഒന്നാമത്തേത് അടിയിലെ നില ഇപ്പോഴുള്ളതിനേക്കാൾ നീളവും വീതിയും വരുത്തി കൂടുതൽ വ്യാപ്തം വരുത്തുക
  2.  രണ്ടാമതായി പൂമുഖത്തുനിന്നും മുകളിലേക്കുള്ള  കോണിപ്പടികളും, മുൻ വതിലുകളുമൊക്കെ ഉണ്ടാക്കുക
  3.  മൂന്നാമത്തെത്  ഉള്ളിലെ കോണിപ്പടികൾ മാറ്റി സ്ഥാപിക്കുക
  4.  നാലാമത്  പിന്നിലുള്ള കോണിപ്പടികളും മറ്റും മാറ്റം വരുത്തുക 
  5.  അവസാനത്തേത് അടുക്കളയും കക്കൂസുകളുമൊക്കെ മാറ്റി സ്ഥാപിക്കുക  

ഇതിന്റെ അടുത്ത നടപടികളായ ധനാസമാഹരണവും 
മറ്റും ഇപ്പോൾ ഊർജ്ജിതമായി നടത്തി കൊണ്ടിരിക്കുകയാണ് 

യോഗാഭ്യാസ പരിശീലനങ്ങള്‍  

മാനസികമായും ,ശാരീരികമായും ആരോഗ്യപരിപാലനത്തിനുതകുന്ന 
2010 -ൽ ശ്രീമതി :ശ്രീകലാ പിള്ളയുടെ സേവന സന്നദ്ധതയാൽ  ആരംഭം
കുറിച്ച വനിതകൾക്കായുള്ള യോഗാഭ്യാസ പരിശീലനങ്ങൾ എല്ലാ ശനിയാഴച്ചകളിളും 
10.30 മുതൽ 12 വരെ നമ്മുടെ സമുച്ചയത്തിൽ ഇപ്പോഴും നടന്നുവരുന്നുണ്ട്.
ഇനിമുതൽ കൂടുതൽ ആളുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും വിധത്തിൽ 
ഈ യോഗാഭ്യാസ പരിശീലനങ്ങള്‍  താല്പര്യമുള്ള എല്ലാവർക്കും പങ്കെടുക്കാവുന്ന 
വിധത്തിൽ നടപ്പാക്കാനും പരിപാടിയുണ്ട്




























ഭരണാംഗങ്ങളായ കാര്യനിർവ്വഹണ സംഘം  
ബി  യുടെ കീഴിലുള്ളവരുടെ സംഷിപ്താവലോകനങ്ങൾ : -

ധനാഗമങ്ങള്‍ 
ിലാത്തിയിലെ പര്യമ്പര്യ ാഗ്യക്കുറി നിക്േപ ന സമ്പത്ത് അെറിറ്റേജ് ലോട്ടി ണ്ട് (എച്ച്.എൽ.എഫ് ) -ൽ ായത്തിനായി നാം സമർപ്പിച്ചിരുന്ന,ഓത്തആസ്പമ്മക്കിയള്ള മ്മുടെ ക’എന്നംരം വരെ വിജമായി ീർന്നു എന്നഈ അവത്തിൽ പട്ട
ന്യൂഹമിലെ പ്രമികിദ്യലയങ്ങളുമായി സംയുക്മായി രംിച്ചരു പദ്ിയായിരുന്നു , മെന്ന ത്തിൂടമ്മെ സാംസ്കരിക നിമകളേയും ,പര്യമ്പര്യത്തേയും  റ്റ ലയളി മാഹത്മ്യങ്ങളേയും റ്റിയമൊക്കെ വരെ വ്യക്മാക്കി രുന്നമ്മുടെ ക’ എന്ന ാറ്റലിയിലുള്ള്.
ഈ പദ്ി പ്രരം രസമായ ില പ്രവർത്തനങ്ങ മ്മൾ മന്നോtt  ച്ചിട്ടണ്ട്
  1. പ്രമികിദ്യലയത്തിലെ കട്ടികക്കായി മ്മുടെ ക’ എന്നണ ശില്പങ്ങളിൂടെ അിവേഗള സംസ്കത്തേയും,പര്യമ്പര്യത്തേയും അടത്തിയിപ്പിക്കുക
  2. ുവരെ കട്ടിട്ടില്ലത്തലയള പ്രിളുടട്ടങ്ങളെ കുറിച്ച് ഇവിടെയള്ളോജങ്ങളും ,യുവങ്ങളുമൊക്കെയായി മമുങ്ങനടത്തിയും, രിത്രങ്ങൾ പഞ്ഞും, അഭ്രളികളിൂടെ അവെയല്ലാം പരാവിഷ്കരിച്ചും മറ്റും അനേകം വേദികളിൂടെ ബക്കണം നടത്തുക
  3. ത്തെ കുറിച്ച് മതിർന്നാ 
  4. ണ്ട് 60 സേവന-സന്നദ്ധ പ്രവർത്തകരെ  

ഓണം 2012


ണ്ട് നിഞ്ഞ് കിഞ്ഞ 1000-ത്തിലേറെയള്ളസ്സി് മമ്പ് 
2012 സെപ്ംബർ 16-നായിരുന്നു വാൽാംസ്റ്റോവ് നഗാ പ്രർശലയിൽ 
ച്ച്  മ്മുടെ ഓണാരിപാടികൾ അി ാംമായി അങ്ങേറിയ്.. 

ലയളി പര്യമ്പര്യ-സാംസ്കരിക ിട്ടട്ടങ്ങളൊക്കെ അണിനിത്തിയള്ള ത്രക്കം , ദ്രീപം കത്തിച്ച് വച്ച്, മനോഹമായ  ഓണപ്പക്കമിട്ട്,ലപ്പലിയും , ിനൊത്തലാകളികളുമൊക്കെയായി മ്മുടെ കുടുംബാംഗങ്ങളും ,സേവ-ന്നദ് പ്രത്തരുമൊക്കെ ഒത്തുകി അവരിപ്പിച്ച ന്നത്തരൊ പരിപാടികളും നയനാന്ദമായിരുന്ന. 

മ്മുടെ അദ്ധ്യക് ശ്രി:ന്ദിനി ർമ്മൻ ഉൽാടനം െയ് ങ്ങിൽ ,മ്മുടെയിവിടത്തലോകാംഗമായ ശ്രീ: സ്റ്റീഫൻ ടിമ്മ്സ് വിശിഷ്ട്ടിിയായി 
ത്തി മ്മുടെ പ്രത്തങ്ങളെ പ്രീർത്തിക്കുകും െയ്ു.
ഒപ്പനാം ങ്ങിൽ ഇവിടെ മലയള സൂഹത്തിൽ ായ 
വ്യക്ിമുദ്രിപ്പിച്ച് പരും പരുമയമുണ്ടക്കിയരേയും അംഗീകരിച്ച് അനുമോദിക്കുകമുണ്ടായി. 
ിരുവിക്കളിയും,ഒപ്പനയും , ംഗര , മറ്റനേക....(എണം)
 നാട്ടിൽ നിന്നും മ്മുടെ ക്ണം സ്വീകരിച്ച് മ്മുടെ ഗമേളാ
ത്തോടൊപ്പം ഖ്യട്ടുകനായ് ിന്നണി ായനായീപ് കമാറും ,
ിന്നീട് ഒരു ഹാസ്യമാമാങ്കന്നനടത്തിയ നാട്ടിലെ ഇപ്പള്ളമ്പൻ ഹാസ്യാവമായ നെത്സനും, നോബിയമടങ്ങിയ ‘വൊഡാഫോൺ  കമഡി സ്റ്റാറിലെ’, വി.ഐ.പി നർമ്മാവണ കട്ടരും സസ്സിനെ ഇക്കി മിച്ചു. 
ന്നത്തനർമ്മാവണം , അവർ സ്ിരം ത്താറള്ള 
ാസ്യരിപാടിയുടെ അത്രന്മന്നില്ലാ എന്നരു അിപ്രായും പിന്നീടണ്ടായി.
അവനം പരിപാടികളുടെ അവട്ടത്തിൽ മമ്പോടിയായി 
ണികളിളെ ണ്ട് കച്ച് വിാഗങ്ങമ്മിലുണ്ടായ ത്തല്ല്’ മ്മുടെ 
ണപ്പരിപാടിയിൽ ഉൾക്കല്ലിക്കാവന്ന (തുടര്ടരുംമാഗ

 ഓണ സദ്യ 2012

ഇത്തവണ ഓണ സദ്യയുടെ നടത്തിപ്പുകാരി 
ഭരണ സമിതിയംഗം ശ്രീമതി : ലളിതാ പിള്ള ഭദ്രദീപം
കൊളുത്തി ഉൽഘാടനം നിവ്വഹിച്ച ശേഷം , നമ്മുടെ പാരമ്പര്യമായ 
ചേലകളുടുത്ത് എത്തിയച്ചേർന്നവരെ , നാല് പന്തിയായി ഇരുത്തി , ഊണ് 
വിളമ്പിയപ്പൊൾ  പാലട പ്രഥമനടക്കം 3 പായസങ്ങളും , അവയൽ , ഇഞ്ചിക്കറി, 
ഉപ്പേരി , എലിശ്ശേരി , ഓലൻ , കാളൻ, തോരൻ, പച്ചടി , കിച്ചടി , കൂട്ടുകറി ,സാമ്പാർ, പുളിശ്ശേരി, രസം, മോര് , പപ്പടം, പഴം എന്നിങ്ങനെ നാം  വെച്ചുവിളമ്പിയ അതിഗംഭീരമായ ഓണസദ്യ സെപ്തംബർ 8-ന് ഈസ്റ്റ് ഹാം ട്രിനിറ്റി ആലയത്തിൽ വെച്ച് 350 -ൽ പരം ആളുകൾ ഉണ്ടിട്ട്  സംതൃപ്തിയോടെ ഏമ്പക്കം വിട്ടു 
തലേദിവസം മുതൽ നമ്മുടെ സേവന സന്നദ്ധ പ്രവർത്തകരുടെ 
കൂട്ടായ ഉത്സാഹത്താൽ വാഴയില തുടച്ചു വൃത്തിയാക്കൽ തൊട്ട് , കറിക്കരിയല്‍ , ദ്ദണ്ണപ്പണികൾ,വിമ്പിക്കൊടക്കൽ മൽ അടിച്ചുവെടുപ്പക്കൽ വരെള്ളമാന കര്യങ്ങളും വരെ ംഗിപൂർവ്വനടത്തുവൻ സിച്ചിൽ ഏവക്ക ഈ അവത്തിൽ കൃതജ്ഞത  രേഖപ്പെടുത്തികൊള്ളുന്നു...

ബാഡ്മിൻന്റൺ മത്സരങ്ങള്‍ 

വാൾഥാംസ്റ്റ്വോ ഉല്ലാസ കേന്ദ്രത്തിൽ വെച്ച് 
2012 ഡിസംബർ 1-ന് നാം സ്ഥിരമായി നടത്താറുള്ള 
ബാഡ്മിൻന്റൺ മത്സരവും നല്ല രീതിയിൽ കൊണ്ടാടപ്പെട്ടു.
ആണുങ്ങളുടെ ഇരട്ട വിഭാഗത്തിൽ കിരീടം നേടി ഉപഹാരം നേടിയത് 
ശ്രീ : രാജീവും, ശ്രീ : റീവുമാണെങ്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് 
ശ്രീ: അജിയും, ശ്രീ : അജയും കൂടിയാണ്.
തന്റെ അമ്മ പാറുകുട്ടിയുടെ സ്മരണ നിലനിറുത്തുവാൻ ജേതാക്കൾക്ക് 
പാരിതോഷികങ്ങൾ നൽകുവാൻ പ്രായോജകനായത് ശ്രീ: അനിൽ വേലുവാണ് .
അദ്ദേഹത്തിനും ഈ വേളയിൽ നന്ദി പറയട്ടേ.

ചീട്ടുകളി മത്സരം  

എല്ലാ കൊല്ലത്തേയും പോലെ ഇത്തവണയും 
ചീട്ടുകളി മത്സരം 2012 നവമ്പർ 10 -ന് വളരെ ഗംഭീരമായി
തന്നെ നടത്തി. ഉച്ചതിരിഞ്ഞ് 2 മുതൽ 8 വരെ നടത്തിയ ഓരൊ 
ചീട്ടുകളി സംഘവും ഇഞ്ചോടിഞ്ച് പോരാടി , അവസാനം ഏവരേയും 
മുൾമുനയിൽ നിറുത്തിയാണ് ജേതാക്കളെ നിശ്ചയിക്കുന്ന മത്സരാന്ത്യം വരെ 
കളി വളരെ വാശിയോടെ മുന്നേറി കൊണ്ടിരുന്നത്.
സമ്മാന കൂപ്പൺ അടക്കം കൊല്ലം തോറും കരസ്ഥമാക്കുവാൻ പറ്റുന്ന ഉപഹാരം 
ശ്രീ: സാമ്പശിവന്റെ സംഘത്തിനും , രണ്ടാം സ്ഥാനം ശ്രീ:ബാഡ് വിന്റെ സംഘവുമാണ് നേടിയത്. 

ഈ സമ്മാനങ്ങൾക്ക് പ്രായോജകരായി നിന്ന 
തട്ടുകട, കേരള പാലസ് എന്നീ ഭക്ഷണ ശാലകൾക്ക് 
ഈ അവസരത്തിൽ നന്ദി ചൊല്ലിടുന്നൂ

അരങ്ങും അണിയറയും 

കാലങ്ങളായി നമ്മുടെ അരങ്ങും അണിയറയുടേയും 
ഭാഗമായ 'ദൃശ്യകല' യുടെ ആഭിമുഖ്യത്തിൽ , ഇതുവരെ 
20 നാടകങ്ങൾ യു.കെ യുടെ വിവിധ വേദികളിൽ ഏറ്റവും 
മികവുറ്റ രീതിയിൽ , വമ്പിച്ച ജനാവലിയെ ആകർഷിച്ചവതരിപ്പിച്ച് 
ഏവരുടേയും അഭിനന്ദനങ്ങളും പ്രശംസകളും പിടിച്ചുപറ്റാറുണ്ടല്ലോ. 
നാട്ടിലെ നാടക വേദികളോടൊക്കെ കിടപിടിക്കാവുന്ന രീതിയിലുള്ള 
രംഗസജ്ജീകരണങ്ങളും , നടീനടന്മാരും, മറ്റുകലാകാരുമൊക്കെയുണ്ടായിരുന്ന 
'ദൃശ്യകല'‘യിലെ പഴയ കലാകാരന്മാരെയെല്ലാം അനുമോദിക്കുന്ന ഒരു ചടങ്ങ് ശ്രീ : 
ശശി കുളമടയുടെ ആതിഥേയത്തിൽ 2012 ഏപ്രിൽ 14 - ന് നടത്തുകയുണ്ടായി. അന്ന് 
നമ്മുടെ കലാരംഗത്തുണ്ടായിരുന്ന തലതൊട്ടപ്പന്മാരായിരുന്ന കൃഷ്ണൻ കുട്ടി , ഗോപിനാഥൻ 
മുതൽ അനേകം നാടക സ്നേഹികൾ ഒത്തുകൂടി അന്നത്തെ ആ സായംസന്ധ്യ അവിസ്മരണീയമാക്കി.


ഭരണാംഗങ്ങളായ കാര്യനിർവ്വഹണ സംഘം  
സി യുടെ കീഴിലുള്ളവരുടെ സംഷിപ്താവലോകനങ്ങൾ : -



അംഗത്വവും വരിസംഖ്യയും 

കുറച്ചുകൊല്ലങ്ങളായി ഏതാണ്ട് സ്ഥിരമായിരുന്ന 
നമ്മുടെ സംഘടനയുടെ അംഗ സംഖ്യ , 2010 മുതലുണ്ടായ 
ഊർജ്ജിതമായ അംഗത്വ നടപടികൾ നടപ്പാക്കി സ്വീകരിച്ച് 
തുടങ്ങിയത് മുതൽ  നമ്മുടെ  അംഗ സംഖ്യയിൽ ഗണ്യമായ വർദ്ധനവുണ്ടായി കൊണ്ടിരിക്കുകയാണ്..ഇപ്പോഴത്തെ എല്ലാ രംഗങ്ങളിലുമുള്ള ചിലവ് കൂടുതലുകൾ 
കാരണം 2011ലെ പൊതുയോഗത്തിൽ , വാർഷിക വരിസംഖ്യ  25 പൌണ്ടായി വർദ്ധിപ്പിക്കുകയുണ്ടായി. കഴിഞ്ഞ 7 വർഷത്തിന് ശേഷമുണ്ടായ ഈ വർദ്ധന , വരി 
സംഖ്യായടവ് ബാങ്കിൽ നിന്നും സംഘടനയുടെ പേരിൽ സ്ഥിരമായി നിജപ്പെടുത്തുകയാണെങ്കിൽ തുക കൊല്ലത്തിൽ 20 പൌണ്ടാക്കി , അംഗങ്ങൾക്ക് ഇളവായി 5 പൌണ്ട് ലാഭിക്കാവുന്നതാണ് ..!

ഇതിന് വേണ്ടിയുള്ള കടലാസ് പണികൾ ഇതുവരെ 
ഏതെങ്കിലും അംഗങ്ങൾ നടത്തിയിട്ടില്ലെങ്കിൽ , ആയതിന് 
വേണ്ടിയുള്ള നടപടി ക്രമങ്ങൾ എത്രയും പെട്ടെന്ന് ചെയ്ത് 
തീർക്കണമെന്ന് ഇതിനാൽ വിനീതമായി അപേക്ഷിച്ചുകൊള്ളുന്നൂ..!

നമ്മുടെ സംഘടനാ കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾ നടത്തി കൂടുതൽ 
സൌകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായിട്ടുള്ള ധനശേഖരാർത്ഥം പുതുതായി 
നമ്മൾ 50 പേർക്ക് ജീവിതകാല അംഗത്വം 400 പൌണ്ടിന് ചില പ്രത്യേക ആനുകൂല്ല്യങ്ങളടക്കം വിതരണം ചെയ്യാമെന്നും തീരുമാനങ്ങളായിട്ടുണ്ട്.

പ്രയോജക മഹത്വങ്ങളും ഉന്നതിയിലെത്താനുള്ള പരസ്യതന്ത്രങ്ങളും

ഇതുവരെ യു.കെ യിലെ മറ്റേതൊരു മലയാളി സമാജങ്ങൾക്കും  
കൈവരിക്കാനാകാത്ത  നേട്ടമെന്നവകാശപ്പെടാവുന്ന രീതിയിൽ , 
കഴിഞ്ഞ  2012 എന്ന ഒറ്റവർഷത്തിൽ നിന്നും തന്നെ നമ്മുടെ മലയാളി 
സംഘടനക്ക് 10000 -ലേറെ പൌണ്ട് പണമായി പ്രായോജകരിൽ നിന്നും 
സമാഹരിച്ച് , പല സേവന-സന്നദ്ധ പ്രവർത്തനങ്ങളും വളരെ മനോഹരമായി  
നടപ്പിലാക്കുവാൻ സാധ്യമായിട്ടുണ്ട് ..!
നമ്മുടെ സംഘടനയുടെ പേരും പെരുമയും എന്നും നിലനിന്നുപോകുന്നത് 
നമ്മളും മറ്റു സമാജങ്ങളും  ഒന്നിച്ച് കൂടിയുള്ള സേവന-സന്നദ്ധ പ്രവൃർത്തികളും ,
കൂട്ടായ മിത്ര കൂട്ടായ്മകളും തന്നെയാണ്. ഒപ്പം തന്നെ നമ്മുടെ വാർഷിക പതിപ്പായ 
ജനനിയിൽ കൂടിയും , സേവന-സന്നദ്ധ മേഖലകളെ കുറിച്ചുള്ള കൈ-പുസ്തത്തിൽ 
കൂടിയും മാത്രമല്ല , വിവര സാങ്കേതിക രംഗങ്ങളിൽ നാം കൈവരിച്ച നേട്ടങ്ങളായ ഇലക്ട്രോണിക് കത്തുകൾ , സൈബർ ലോകത്ത് , നാം പുതുതായി ആരംഭിച്ച ഫേസ് ബുക്ക് , ട്വിറ്റർ , യൂ-ട്യൂബ് , വെബ്-സൈറ്റ് മുതലായ ഇ-ലോകങ്ങളിൽ കൂടിയും മറ്റും ലോകത്തിന്റെ ഏത് ഭാഗങ്ങളിൽ ഇരുന്നും നമ്മുടെ സംഘടനയെ പറ്റി ഏവരും എന്നും അപ്പപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുകയാണ്

‘മാഉകി‘ന്റെ  വിവര സാങ്കേതിക മേഖലയിലെ തട്ടകങ്ങളും,  ഇ-അറിയിപ്പെഴുത്തുകളും

സൈബർ തട്ടകങ്ങൾ

വിവര-സാങ്കേതികായുഗം എന്നറിയപ്പെടുന്ന 
ഈ പുത്തൻ നൂറ്റാണ്ടിന്റെ  തുടക്കത്തിൽ തന്നെ 
ഭൂലോകം മുഴുവനും ആയതിന്റെ അലയടികൾ തരംഗങ്ങൾ 
ഉയർത്തിയപ്പോൾ , നമ്മുടെ ഭൂമിമലയാളത്തിലും സൈബർ ലോകം, 
സൈബർ തട്ടക വിലാസം (വെബ് - അഡ്രസ്സ്),  ഇ - താപാൽ വിലാസം 
( ഇ-മെയിൽ അഡ്രസ്സ്) , ബൂലോകം (ബ്ലോഗ്ഗ്), ബൂലൊഗൻ (ബ്ലോഗ്ഗർ), ഇ-പത്രിക 
(ഇലക്ട്രോണിക് ലെറ്റർ), അങ്ങിനെ അനേകം വാക്കുകൾ പൊട്ടിമുളച്ചുവല്ലോ .

ഈ നവീനമായ സാങ്കേതിക മുന്നേറ്റങ്ങൾക്കൊപ്പം നമ്മുടെ 
സംഘടനയും ഇത്തരം സൈബർ ലോകങ്ങളായ വെബ്ബുലകത്തിലും , 
ഫേയ്സ് ബുക്കിലും, ട്വിറ്ററിലും , യു-ട്യൂബിലു മൊക്കെ സ്വന്തം തട്ടകങ്ങൾ 
ആരംഭിച്ചിട്ട് തനതായ മുദ്രകൾ സ്ഥാപിച്ചിട്ടുണ്ട്.

ആയതുകൊണ്ടിപ്പോൾ നമ്മുടെ ഇവിടെയുള്ള അംഗങ്ങൾ 
മാത്രമല്ല , ലോകത്തിലെ പല ഭാഗങ്ങളിൽ ഇരുന്നും പലർക്കും 
നമ്മുടെ പ്രവർത്തനമണ്ഡലങ്ങളെല്ലാം , അപ്പപ്പോൾ വിരൽ തുമ്പുപയോഗിച്ച് തൊട്ടറിയാം.

അടുത്ത് തന്നെ ബൂലോകത്തിലും (ബ്ലോഗ്ഗിൽ) 
നമ്മുടെ സാനിദ്ധ്യം അറിയിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് 
ഇത്തവണ താൽക്കാലികമായുള്ള ഈ വാർഷികാവലോകനം 
നിങ്ങള്‍ക്കെല്ലാവര്‍ക്കും ബൂലോകം വഴി ഇ-വിലാസത്തിലേക്ക് അയക്കുന്നത്.

ഇ-അറിയിപ്പ് / വാർത്താ പത്രികകൾ

2010 ജനുവരിയിൽ തുടക്കം കുറിച്ച നമ്മുടെ വിവര-സാങ്കേതിക 
വിദ്യയുപയോഗിച്ചുള്ള ഇ-കത്തറിയിപ്പ് / വാർത്താ പത്രകകളിൽ കൂടി 
സംഘടനയിലെ നടത്തിയതും, നടത്തുവാൻ പോകുന്നതുമായ എല്ലാകാര്യങ്ങളും 
അപ്പപ്പോൾ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഇത്തരം വാർത്താ പത്രികകൾ എന്നും ഉള്ളടക്കത്തിലും ,
മേന്മയിലും മികവുറ്റതായി തന്നെ എന്നും പ്രകാശനം ചെയ്തുകൊണ്ടിരിക്കുന്നൂ

ഒരു പുതിയ പഞ്ചവത്സര പ്രവർത്തന പദ്ധതി 

2013 മദ്ധ്യത്തോട് കൂടി നമ്മൾ ഒരു   ബൃഹത്തായ 
പുതിയ  പദ്ധതിക്ക് ആരംഭം കുറിക്കുവാൻ പോകുകയാണ്.
ഇതിനെ കുറിച്ചുള്ള വിശദ വിവരങ്ങളെല്ലാം എല്ലാം ആസൂത്രണം 
ചെയ്തുകഴിഞ്ഞ ശേഷം നമ്മുടെ സൈബർ തട്ടകത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്

ജനനി

ഇവിടെയുള്ളവരുടേതടക്കം മലയാളികളുടെ വളർന്നു
വരുന്ന സാഹിത്യാഭിരുചികൾ മുരടിച്ചുപോകാതെ പരിരക്ഷിച്ച് 
പോരുന്നതിന്റെ ഭാഗമായി നമ്മൾ കൊല്ലം തോറും പ്രസിദ്ധീകരിക്കാറുള്ള 
വാർഷിക പതിപ്പാണല്ലൊ ജനനി.
ഇപ്പോൾ അച്ചടി മാധ്യമത്തിന് പുറമേ നമ്മുടെ സൈബർ തട്ടകത്തിലെ  
ജനനിയിലും  എഴുതാനറിയാവുന്നവർക്കൊക്കെ അവരുടെ രചനകൾ നേരിട്ടും 
അവിടെ പ്രസിദ്ധീകരിക്കുവാനുള്ള സാധ്യതകൾ നമ്മുടെ ഇ-ജനനിയിലും പ്രാപ്തമാക്കിയിട്ടുണ്ട്. 

അതേ പോലെ ഇക്കൊല്ലത്തെ അച്ചടി 
മാധ്യമമായി  പുറത്തിറങ്ങുന്ന ജനനിയിലും, 
കഥയും, കവിതയും , ലേഖനങ്ങളുമൊക്കെയായി 
ധാരാളം പേർ അയച്ചുതന്ന കൃതികളെല്ലം , കുറച്ച് വൈകി 
കിട്ടിയതിനാൽ , 2012 ലെ  നല്ല കാമ്പും, കഴമ്പുമുള്ള രചനകൾ 
ഉൾക്കൊള്ളിച്ച  ജനനി അണിഞ്ഞൊരുങ്ങി പുറത്തിറങ്ങുവാൻ കാത്തിരിക്കുകയാണ്... 
2013 -ൽ മാത്രമേ  ഒരു  വാർഷിക പതിപ്പായി നമ്മുടെ കുടുബാംഗങ്ങളുടെ ഇടയിൽ ആയത് വിതരണം ചെയ്യുവാൻ സാധിക്കുകയുള്ളൂ...

വ്യക്തിത്വ/ നേതൃത്വ വികസന പരിശീലന കളരികൾ

എല്ലാകൊല്ലവും ഭരണ സമിതിയംഗങ്ങൾക്ക് വേണ്ടി 
നടത്തി വരാറുള്ള വ്യക്തിത്വ-നേതൃത്വ വികസനം കൈവരത്താനുള്ള 
പരിശീലന കളരികൾ ഇക്കൊല്ലം, ചിലവുചുരക്കലിന്റെ ഭാഗമായി നമ്മുടെ 
സമുച്ചയത്തിൽ വെച്ച് തന്നെ രണ്ട് തവണകളായി 2012 ഒക്ട്ടോബർ മാസം  
7-നും 20-നുമായി  , പരിശീലകരായി ശ്രീ : ബാലമുരളിയും , ശ്രീ : ജയചന്ദ്രൻ വർമ്മയും 
വേതനം ഒട്ടും വാങ്ങാതെ വളരെ മനോഹരമായി നടത്തി.
ഓരൊ ഭരണാംഗത്തിനും വേണ്ട ഉത്തരവാദിത്വങ്ങളേ കുറിച്ചും,  
സേവന-സന്നദ്ധ പ്രവർത്തനങ്ങൾ എങ്ങിനെ സാമൂഹ്യരംഗങ്ങളിൽ 
കോട്ടം കൂടാതെ നടത്തും എന്നതിനെ കുറിച്ചുമൊക്കെ ബോധവൽക്കരണമുണ്ടാക്കുന്ന 
ഇത്തരം പരിശീലന കളരികളിൽ നിർബ്ബന്ധമായും എല്ലാ ഭരണ സമിതി അംഗങ്ങളും പങ്കെടുത്തുകൊള്ളേണ്ടതുമാണെന്നും ഇക്കൊല്ലം മുതൽ ഒരു ഉത്തരവും ,ഭരണ സമിതി പുറപ്പെടുവിച്ചിട്ടുണ്ട്

സംയുക്തമായി സഹകരനാടിസ്ഥാനത്തില്‍ നടത്തുന്ന പദ്ധതികള്‍  


കഴിഞ്ഞവർഷത്തേപ്പോലെ തന്നെ ഇത്തവണയും 
നമ്മുടെ സംഘടനയും സമാന ചിന്താഗതികളുള്ള മറ്റ് 
മലയാളി സമാജങ്ങളുമായി ഒത്ത് ചേർന്ന് , സംയുക്തമായി 
സഹകരണാടിസ്ഥാനത്തിൽ പല സേവന-സന്നദ്ധ പദ്ധതികളും 
വളരെ നല്ല രീതിയിൽ നടപ്പാക്കി. 
കേരള  കാത്തലിക്  അസ്സോസിയേഷനും , ശ്രീ നാരായണ ഗുരു മിഷ്യനുമായി 
പങ്ക് ചേർന്ന് ഒളിമ്പിക് മേളയും , ‘കല’ എന്ന മലയാളി സംഘടനയുമായി ചേർന്ന് എഴുത്തുകാരനും, കവിയും, സിനിമാ സവിധായകനുമായ ശ്രീകുമാരൻ തമ്പിയെ ആദരിക്കലും, വാൾഥാംസ്റ്റ്വോ മലയാളി സംഘടനയുമായി കൂടിയിട്ട് വാദ്യ സംഗീത ക്ലാസ്സുകളും നമ്മൾ 2012 -ൽ നടത്തിയിട്ടുണ്ട്. 
കൂടാതെ സേവന-സന്നദ്ധ രംഗത്തുള്ള 
ഇവിടെയുള്ള മറ്റ് 14 സംഘടനകളുമായി  
പങ്കാളികളായി മുതിർന്നവർക്ക് വേണ്ടിയുള്ള സേവനങ്ങളും നടത്തിപ്പോരുന്നൂ..

ഒത്തുപിടിച്ചാൽ മലയും പോരും എന്നതുപോൽ 
ഇതുപോലെ ഒന്നിച്ച് നിന്നാൽ നമ്മൾക്കൊക്കെ കൂടുതൽ 
നേടിയെടുക്കാം എന്നൊക്കെ സംഘടനകൾ ഇത്തരം പങ്കുചേര്‍ന്നുള്ള 
സഹകരണ പ്രവർത്തനങ്ങളിൽ കൂടി മനസ്സിലാക്കിയതിന്റെ മുന്നോടിയായിട്ട് ,
ഇനി നമ്മുടെ സംഘടന മലയാളികളാത്ത മറ്റ് തെക്കെയിന്ത്യൻ സമാജങ്ങളും, സമാന 
ഭാവങ്ങളുള്ള മറ്റ് സംഘടനകളുമായൊക്കെ കൂട്ടുചേർന്ന് ഭാവിയിൽ ബൃഹത്തായ  പദ്ധതികൾ ആവിഷ്കരിക്കുവാൻ വേണ്ട പരിപാടികൾ ആസൂത്രണം ചെയ്ത് വരികയാണിപ്പോൾ...

സമുച്ചയത്തിന്റെ മോടിപിടിപ്പിക്കലും നവീകരണവും

നമ്മുടെ എറ്റവും പുതിയ ഒരു പദ്ധതിയായ കെട്ടിട സമുച്ചയം 
നവീകരിച്ച് ഇപ്പോളുള്ളതിനേക്കാൾ സൌകര്യപ്രദമായ വേദികൾ 
നമ്മുടെ സമുച്ചയത്തില്‍  ഉണ്ടാക്കാവുന്ന വിധത്തിൽ നഗര സഭയുടെ
കെട്ടിട നിർമ്മാണ വകുപ്പിന് സമർപ്പിച്ചിരിന്ന അനുമധിപത്രം അവർ അംഗീകരിച്ച് 
നമുക്ക് ആയത് പ്രാബല്ല്യത്തിലാക്കാനുള്ള അനുവാദം കിട്ടിയതുകൊണ്ട് , എത്രയും വേഗം കെട്ടിടത്തിന്റെ അറ്റകുറ്റപണികളടക്കം , എല്ലാ നവീകരണ പ്രക്രിയകളും സുഖമമായി നടത്തുന്നതിന് വേണ്ടി ഒരു പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്..
നമ്മുടെ ഭരണ സമിധിയുടെ അദ്ധ്യക്ഷനെ  മുഖ്യപ്രായോജകനായും , 
ശ്രീജിത്ത് ശ്രീധരനെ  ഈ പദ്ധതിയുടെ കാര്യനിർവ്വഹ മേധാവിയായും, 
ജയദേവൻ പിള്ളയെ ധനവിനിയോഗ മേധാവിയായും, ആർ.സാമ്പശിവനെ 
ധനസമാഹരണ നേതാവായും, ശ്രീവത്സലൻ പിള്ളയെ കെട്ടിട നിർമ്മാണ നിർവ്വഹണ നേതവായും അവരോധിച്ച  ഈ സമിധിയിൽ രവീന്ദ്രൻ നായർ, ബാൾഡ് വിൻ സൈമൺ, 
സുധീരൻ വാസുദേവൻ, നാഷ് റാവ്ത്വർ ,എഡ് വിൻ തോമാസ് മുതലായവർ അംഗങ്ങളുമാണ്.

ഭരണാംഗങ്ങളായ കാര്യനിർവ്വഹണ സംഘം  
ഡി  യുടെ കീഴിലുള്ളവരുടെ സംഷിപ്താവലോകനങ്ങൾ : -


ശാസ്ത്രീയ നൃത്തങ്ങള്‍   


ചരിത്രത്തിലാദ്യമായി ഇക്കൊല്ലം 2012 -ൽ നമ്മുടെ നൃത്ത 
വിദ്യാലത്തിലെ ഭാരതീയ നാട്യശാസ്ത്രത്തിൽ പരിശീലനം 
നേടുന്ന കുട്ടികളിൽ , 9 പേർ നൃത്തനൃത്യങ്ങളുടെ ഗുണഗണങ്ങൾ 
തരം തിരിക്കുന്ന പരീക്ഷയിൽ പങ്കെടുത്ത് എ-പ്ലസ് , എ  എന്നീ ഒന്നാം 
തരം ബിരുധങ്ങൾ കരസ്ഥമാക്കിയതിൽ നമ്മൾക്ക് അഭിമാനിക്കാം. മുൻ 
നൃത്താദ്ധ്യാപികയായിരുന്ന കുമാരി: ജാസ്ലിൻ ഷിമ്മി ആന്റണിയിൽ നിന്നും 
ആയതിന്റെ ചുമതല ഏറ്റെടുത്ത കുമാരി: അന്നപ്പൂർണ്ണിയുടെ അർപ്പിതമായ 
പരിശീലിപ്പക്കലുകളുടെ നേട്ടമായി ഇതിനെ കണക്കാക്കുന്നതിനോടൊപ്പം തന്നെ  
നമ്മൾക്കൊക്കെ അഭിമാനിക്കുകയും ചെയ്യാം. നമ്മുടെ സമുച്ചയത്തിൽ വെച്ച് എല്ലാ ശനിയാഴ്ച്ചകളിലും രാവിലെ 10 മുതൽ 12 വരെയാണ് ഈ ശാസ്ത്രീയ നൃത്ത പരിശീലന കളരി അരങ്ങേറാരുള്ളത്
.
ചലച്ചിത്ര മാതൃകാ നൃത്തങ്ങള്‍ 

എല്ലാ ഞായറാഴ്ച്ചകളിലും വൈകുന്നേരം 5 മുതൽ 6.30 
വരെയുള്ള സമയങ്ങളിൽ പുത്തൻ ചലചിത്രങ്ങളിലെ വരെ 
പാട്ടുകളുടെ അകമ്പടിയോടെ , വർണ്ണ-താള-മേളങ്ങളോടെയുള്ള 
ചടുലമായ കൂട്ട നൃത്തനൃത്യങ്ങളും കുമാരി: രോഹിണി രവിയുടെ മേൽ 
നോട്ടത്തിൽ ധാരാളം കുട്ടികളെ പരിശീലിപ്പിച്ച് നമ്മുടെ കലാപരിപാടികളിലെല്ലാം 
ഈ സിനിമാ നൃത്തനൃത്യങ്ങൾ അവതരിപ്പിക്കുവാൻ പ്രാപ്തരാക്കിതീർത്തുകൊണ്ടിരിക്കുന്നൂ

സംഗീത പഠന കളരികള്‍ 

സംഗീത വാദ്യോപകര പരിശീലനങ്ങള്‍ 

എറ്റവും കൂടുതൽ സംഗീത വിദ്യാർത്ഥികൾ അഭ്യസിക്കുന്ന 

സംഗീത വാദ്യോപകരണങ്ങളായ ഗിഥ്താറും , കീയ്-ബോർഡും 
ബിലാത്തിയിലും ഒപ്പം ഭാരതത്തിലും പേര് കേട്ട സംഗീത സവിധായകൻ
ശ്രീ: ആൽബർട്ട് വിജയൻ പരിശീലനാദ്ധ്യാപകനായിട്ട് ശനിയാഴ്ച്ചകളിൽ ഉച്ചക്ക് 
3 മുതൽ 5വരേയും,ഞായറാഴ്ച്ചകളിൽ ഉച്ചതിരിഞ്ഞ് 2.30 മുതൽ 6.30 വരേയും , കൂടാതെ വാൾതാംസ്റ്റോ മലയാളി സംഘടനയുമായി സഹകരിച്ച് അവിടെയുള്ളവർക്ക് തൽക്കാലം കീയ് -ബോർഡ് പരിശീലനവും കൊടുത്തുവരുന്നുണ്ട്

തബലയും, മൃദംഗവും 

വളരെ പേരെടുത്ത നാട്ടിലെ 'നവധാര' ഗാനമേളാ വിഭാഗത്തിന്റെ 
തലതൊട്ടപ്പനായിരുന്ന വിനോദ് കുമാറാണ് എല്ലാ ഞായാറാഴ്ച്ചയും 
നമ്മുടെ സമുച്ചയത്തിൽ വെച്ച്  സംഗീത വിദ്യാർത്ഥികൾക്ക് തബലയും, 
മൃദംഗവും പരിശീലിപ്പിക്കുന്നത് , സഗീത രംഗത്തുള്ള അദ്ദേഹത്തിന്റെ കഴിഞ്ഞ 
17 വർഷത്തെ പ്രവൃർത്തി പരിചയം ശരിക്കും  പാഠിതാക്കൾക്ക് ശരിക്കും ഉന്നത  
നിലയിൽ  ഉത്തേജനം നൽകി നല്ലരീതിയിൽ തന്നെ നടന്നുപോരുന്നൂ.

ചെണ്ടവാദ്യം

ബിലാത്തിയിൽ മൊത്തത്തിൽ പുകൾപ്പെട്ടത് തന്നെയാണ്  
നമ്മുടെ സംഘടനയിലെ കലാകാരന്മാരുടെ ചെണ്ടവാദ്യഘോഷങ്ങൾ ..! 
യു.കെയിൽ പ്രഥമമായി  അരങ്ങേറ്റം നടത്തിയ വനിതാ ചെണ്ടവാദ്യ കലാകാരികൾ ,
ഇന്ന്  പല വേദികളിലും ചെണ്ടയുടെ താളമേളങ്ങളുടെ ശ്രുതിലയം അലയടിപ്പിച്ച് പെരുമയുണ്ടാക്കികൊണ്ടിരിക്കുകയാണ്..
ഒളിമ്പിക് ദീപശിഖാ പ്രയാണത്തോടൊപ്പവും , ന്യൂഹാം 
കാർണിവെല്ലിലുമൊക്കെ  ഈ വാദ്യക്കാർ ,നമ്മുടെ തനതായ 
ഇത്തരം സാംസ്കാരികമായ കൊട്ടുവാദ്യസംഗീത കലാവിരുന്നുകൾ 
പകർന്ന് നൽകി മലയാളനാടിന്റെ മഹിമകൾ ഇവിടത്തെ കാണികൾക്കും 
വിളമ്പിക്കൊടുത്ത് എല്ലാവരേയും ഹർഷപുളകിതരാക്കിയതിൽ നമ്മുക്കൊക്കെ 
തീർച്ചയായും അഭിമാനിക്കാം..പ്രത്യേകിച്ച് ഈ വാദ്യമേളങ്ങളുടെ ആരവം ഇവിടെയും 
ഉടലെടുപ്പിച്ച് , കലാകാരന്മാരെയൊക്കെ ആയവ പരിശീലിപ്പിച്ച് രംഗത്തവതരിപ്പിക്കുന്ന രീതിയിലേക്കുയർത്തിക്കൊണ്ടുവന്ന  സംഗീത പ്രതിഭയായ പരിശീലകന്‍ വിനോദ് കുമാറിന്.

വായ് പാട്ട് ശാരീര പരിശീലനം 

2012 ജൂലായ് മാസം പന്ത്രണ്ടാം തീയ്യതി സംഗീത 
സവിധായകൻ ആൽബെർട്ട് വിജയന്റെ കീഴിൽ ലളിത 
സംഗീതമടക്കം വായ് പാട്ടുകൾ പാടുന്നതിന് വേണ്ടിയുള്ള 
ശാരീര ശുദ്ധി പ്രാപ്തമാക്കുന്നതിനുള്ള പരിശീലനം നേടുവാൻ  
ഏഴോളം പാഠിതാക്കൾ  പരിശീലനം തുടങ്ങിയെങ്കിലും , ഗുരുവിന്റെ 
സമയ ദൌർലഭ്യം കാരണം , ഇപ്പോൾ തൽക്കാലത്തേക്ക് ഈ പഠനം  
നിറുത്തി വെച്ചിരിക്കുകയാണ്

വനിതാ ബാഡ്മിന്ടന്‍ 

നാല് കൊല്ലം മുമ്പ് തുടക്കം കുറിച്ച നമ്മുടെ വനിതാ 
ബാഡ്മിന്റൺ സംഘം , ഇപ്പോൾ മലയാളികളല്ലാത്തവരും ,
അംഗങ്ങളല്ലാത്തവരുമായുമൊക്കെ കൂടിച്ചേർന്ന് എല്ലാ വെള്ളിയാഴ്ച്ചകളിലും 
വൈകുന്നേരം 6.30 മുതൽ 8 വരെ ഇതിലുള്ള 9 പേരും കളിച്ചുവളർന്നുകൊണ്ടിരിക്കുകയാണ്..
ഒപ്പം ഈ കായിക ലീലകള്‍ അവരുടെയൊക്കെ ശാരീരിക ക്ഷമതയടക്കം , കായികോന്മേഷവും വളർന്നുവരുവാൻ ഇടയാക്കുന്നു..

പ്രാഥമിക കണക്ക് അക്കാഥമി 

പുതിയ ഒരു സംരഭമായി കഴിഞ്ഞ 2012 ഒക്ട്ടോബർ 13-ന് 
തുടക്കം കുറിച്ച പ്രാഥമിക ഗണിത അക്കാഥമിയിൽ ആറാം തരത്തിലെ 
9 കുട്ടികൾക്ക് കണക്കിന്റെ കളികളും, മനക്കണക്കിന്റെ പല സൂത്രവിദ്യകളും എങ്ങിനെയൊക്കെയാണെന്ന് മനസ്സിലാക്കി കൊടുത്തുകൊണ്ട് , അവരുടെയൊക്കെ 
പ്രാഥമിക ഗണിത പഠന രംഗത്ത് വലിയ നേട്ടം കൈവരിച്ചുകൊണ്ടിരിക്കുകയാണ്.

ഒന്നര മണിക്കൂർ വീതമുള്ള 11 വിഭാഗങ്ങളായി വിദ്യാലയ മദ്ധ്യകാലാവുധിക്ക് ശേഷം എല്ലാശനിയാഴച്ചകളിളും നടത്തിപ്പോകുന്ന ഈ പ്രാഥമിക ഗണിതാക്കഥമിയിൽ കൂടി ഉദ്ദേശിക്കുന്നത് കുട്ടികൾക്കൊക്കെ , ഗണിതത്തെ ഒരു ഉല്ലാസ പ്രദമായ വിഷയം കണക്കേ, രസപ്രദമായ രീതിയിൽ കണക്കുകളുടെ ഇഴപിരിച്ച് ഉത്തരങ്ങൾ കണ്ടെത്തുകയും, പ്രശ്നപരിഹാര മാർഗ്ഗങ്ങളടക്കം, പല ഗണിത ശാസ്ത്ര സൂത്രവിദ്യക്കളൊക്കെ കൈവശമാക്കാവുന്ന മേന്മകളും ഈ അക്കാഥമിയിൽ ചേർന്ന് പഠിക്കുന്ന  വിദ്യാർത്ഥികള്‍ക്ക് വളരെ ഹൃദ്യസ്ഥമാക്കി കരസ്ഥമാക്കാം.

ഈ പുത്തൻ സംരംഭമായ പ്രാഥമിക ഗണിത അക്കാഥമി കൂടി ആരംഭിച്ച് 
നമ്മുടെ സംഘടനയുടെ കിരീടത്തിൽ നിറമുള്ള ഒരു തൂവ്വൽ കൂടി ചാർത്തുവാൻ 
ഇതിന്റെയൊക്കെ പിന്നിൽ പ്രയത്നിച്ച ഏവർക്കും ,കുട്ടികളെ അയച്ച രക്ഷാകർത്താക്കള്‍ക്കും 
ഈ അവസരത്തിൽ കൃതജ്ഞത രേഖപ്പെടുത്തി കൊള്ളുന്നൂ

കട്ടന്‍ കാപ്പിയും കവിതയും

ജ്ഞാനപീഠം  പുരസ്കാരം നേടിയ മഹാകവി ഓ.എൻ.വി ക്ക് 
നൽകിയ അനുമോദന ചടങ്ങ് സംഘടിപ്പിച്ചവരിൽ നിന്നും മുളച്ചു
പൊന്തിയിട്ടാണല്ലൊ കട്ടൻ കാപ്പിയും കവിതയുമെന്ന പ്രസ്ഥാ‍നം ഉത്ഭവിച്ചത് .
എല്ലാ മാസം തോറും സാഹിതീസംബന്ധമായ കാഴ്ച്ചവട്ടങ്ങളുടെ വെട്ടങ്ങളെല്ലാം 
ബിലാത്തിയിലെത്തിച്ചേരുന്ന മലയാള  സാഹിത്യത്തിലെ പല പ്രതിഭകളേയും ക്ഷണിച്ച് 
വരുത്തി , നമ്മുടെ വേദിയിലെത്തിച്ച് ഒത്തൊരുമിച്ചുള്ള ചർച്ചകളും , കഥായരങ്ങുകളും , കവിതാലാപനങ്ങളുമൊക്കെയായി സംഗീതസാന്ദ്രമായ അനേകം സായം സന്ധ്യകൾ സദസ്സുകളിൽ പൊട്ടിവിരിയുന്ന  നുറുങ്ങുകൾ ...  അങ്ങിനെ അനേകം കാഴ്ച്ചകൾ മാറിമാറി അരങ്ങേറിയ  സദസ്സുകൾ ഇവിടെയുള്ള നമ്മുടെ മലയാളി സമൂഹത്തിനുമുമ്പിൽ കൊണ്ടുവരാൻ കട്ടൻ കാപ്പിയിലൂടെയും കവിതയിലൂടേയും സാധിച്ചതിൽ ഇതിന്റെ സംഘാടകർക്കൊപ്പം നമ്മുടെ സംഘടനക്കും തീർച്ചയായും അഭിമാനിക്കാവുന്ന ഒരു കാര്യം തന്നെയാണ്.മലയാള ഭാഷയുടെ വേരുകൾ ഈ ബിലാത്തി പട്ടത്തിലും നട്ടുനടീക്കലിന്റെ ഭാഗമായി ഇത്തത്തിലുള്ളനേകം സാഹിത്യ- സാംസ്കരികസ്സുകൾ ഇനിയും വരുംകങ്ങളിൽ മ്മുടെ വേദികളിൽ അങ്ങേറുവാൻ ഒരുക്കം കട്ടികണ്ടിരിക്കുക് സ്ിമായി ഈ കട്ടങ്കാപ്പി നുഞ്ഞനോക്കന്നരെല്ലാവരും കൂടി.


വിദ്യാഭ്യാസ പാരിതോഷികങ്ങള്‍ 

വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം കരസ്ഥമാക്കിയ ഇവിടെയുള്ള 
മലയാളി സമൂഹത്തിലെ മുതിർന്നുവരുന്ന കുട്ടികൾക്കൊക്കെ സമൂഹത്തിൽ 
അംഗീകാരവും , പ്രോത്സാഹനവും കൊടുക്കുന്നതിന്റെ ഭാഗമായി ഈ വർഷവും 
പൊതു ചടങ്ങിൽ വെച്ച് പാരിതോഷികങ്ങൾ വിതരണം ചെയ്യുകയുണ്ടായി

എ-ലെവൽ വിഭാഗത്തിൽ സംഘടനയുടെ വിദ്യഭ്യാസ പാരിതോഷികങ്ങൽ ലഭിച്ചവർ

ഒന്നാം സമ്മാനം ലഭിച്ചത് - മാത്യു പെരേരാ
രണ്ടാം സമ്മാനം ലഭിച്ചത് - പ്രവീണ അനിലാൽ
മൂന്നാം സമ്മാനം ലഭിച്ചത് - ഡാർവിൻ  പോൾ ഡേവിസ്

ജി.സി.എസ്.സി വിഭാഗത്തിൽ സംഘടനയുടെ വിദ്യഭ്യാസ പാരിതോഷികങ്ങൽ ലഭിച്ചവർ

ഒന്നാം സമ്മാനം ലഭിച്ചത് - റൂബി ഫ്രാൻസീസ്
രണ്ടാം സമ്മാനം ലഭിച്ചത് - മനു കുമാർ
മൂന്നാം സമ്മാനം ലഭിച്ചത് -ഷൈമാ ബാൾഡ് വിൻ

സാമ്പത്തികം  

നമ്മുടെ സംഘടനയുടെ ഈ ഭരണ സമിധിയുടെ കാലയളവിലുള്ള 
സകലമാന സാമ്പത്തിക വരവുകളുടേയും , ചിലവുകളുടേയുമൊക്കെ ഇനം 
തിരിച്ചുള്ള പട്ടികകൾ വിശദമായി തന്നെ മുകളിൽ കൊടുത്തിരിക്കുന്ന ആംഗലേയത്തിലുള്ള വാർഷികാവലോകനങ്ങളിൽ ചേർത്തിട്ടുള്ളത് വീണ്ടും ഒരു ആവർത്തന വിരസതയായി മലയാളത്തിൽ പകർത്തിവെക്കുന്നില്ല.

ആയതുകൊണ്ട് ഏവരും മുകളിൽ 
കൊടുത്തിട്ടുള്ള  ആ വരവ് ചിലവ് നീക്കിയിരുപ്പ് 
കണക്കുകൾ സൂഷ്മമായി നിരീക്ഷിക്കുവാൻ അപേക്ഷിക്കുന്നൂ..
ചോദ്യങ്ങളും , പ്രമേയങ്ങളും ,  പ്രബന്ധങ്ങളും 

ഈ വാർഷികാവലോകനം ഒത്ത് നോക്കിയ ശേഷം 
ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളോ ..., പിന്നെ സംഘടനയുടെ 
ഇന്നത്തേയോ  , ഭാവിയിലേക്കുള്ളതോ  ആയ ഏതെങ്കിലും പ്രശ്ന 
പരിഹാര സംബന്ധിയായ ഏതെങ്കിലും പ്രബന്ധങ്ങളോ , പ്രമേയങ്ങളോ   
ഈ വരുന്ന വാർഷിക പൊതുയോഗത്തിൽ നിങ്ങൾക്കാർക്കെങ്കിലും സമർപ്പിക്കാനുണെങ്കിൽ ,  
ആ വാരത്തിലെ വ്യഴാച്ചക്ക് മുമ്പ് , മറ്റേതെങ്കിലും രണ്ടംഗങ്ങൾ നിര്‍ദ്ദേശിച്ചതിനും , പിന്താങ്ങിയതിനും ശേഷം പൊതുകാര്യദർശിയെ  ഏൽ‌പ്പിക്കേണ്ടതാണ്...

അനുബന്ധം 

അങ്ങിനെ പല പ്രതിസന്ധികളേയും അതിജീവിച്ച് 2012 -ലും 

നമ്മുടെ സംഘടന വിജയ ഗാഥകളുമായി മുന്നേറികൊണ്ടിരിക്കുകയാ‍ണ് .
നാലാം വർഷത്തിലേക്ക് വിജയകരമായി പ്രവേശിച്ച നമ്മുടെ വിവര സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ഇ-വാർത്താപത്രികകളും ഒപ്പമുള്ള വനിതാ ബാ‍ഡ് മിന്റൻ സംഘവും, പുതുതായി ആരംഭിച്ച പ്രാഥമിക ഗണിത അക്കാദമിയും , മുഖ പുസ്തകം, ട്വിറ്റർ,യൂ-ട്യൂബ് പോലുള്ള സൈബർ ലോകങ്ങളിൽ കൂടി വരെ സ്വന്തം തട്ടകങ്ങളുണ്ടാക്കി സംഘടനയുടെ എല്ലാ സന്നദ്ധ-സേവന പ്രവർത്തനങ്ങളും അപ്പ്പ്പോൾ ലോകത്തിന്റെ ഏത് ഭാഗങ്ങളിലുമിരുന്ന് തൊട്ടറിയാവുന്ന വിധത്തിൽ പ്രാപ്തമാക്കിയതും , ലണ്ടൻ ഒളിമ്പിക്സ് ദീപശിഖാ വരവേൽ‌പ്പ് ഘോഷയാത്രയിൽ നമ്മുടെ തനതായ സാംസ്കാരിക ശൈലിയിൽ പങ്കെടുത്ത് സമൂഹത്തിന്റെ കൈയ്യടി വാങ്ങിയതുമൊക്കെ ഇതിനുദാഹരണങ്ങളാണല്ലോ..

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച മൂന്ന് സംഘടനായംഗങ്ങളായവർ 
കൂടി കഴിഞ്ഞ പൊതുയോഗത്തിൽ തെരെഞ്ഞെടുക്കപ്പെട്ട് ഭരണ സമിതിയിൽ 
പ്രവൃത്തിച്ച്  തുടങ്ങിയതും വളരെ ശ്ലാഘനീയമായ ഒരു കാര്യമാണ്.

പിന്നെ സമാനമായ ചിന്താഗതിയുള്ള മറ്റു മലയാളി സമാജങ്ങളുമായിട്ടും,
ഒപ്പം മറ്റുസേവന സംഘടനകളായിട്ടും കൈകോർത്ത് പിടിച്ച് , സഹകരണാടിസ്ഥാനത്തിൽ 
പല സേവന -സന്നദ്ധ പ്രവര്‍ത്തനങ്ങള്‍  നടത്തിയതിലും നമ്മൾക്കൊക്കെ അഭിമാനിക്കുവാൻ വകയുണ്.
സഹകരണാടിസ്ഥാനത്താ‍ൽ അടുത്ത വർഷം ഒരു 
മാതൃഭാഷാ  പഠന പരിശീലന കളരിയടക്കം, പുതിയ  രണ്ടു 
പദ്ധതികൾ കൂടി ആവിഷ്കരികുവാൻ  നമ്മൾ ആസൂത്രണം നടത്തിയിട്ടുണ്ട്

ഇതുവരെ നമ്മുടെ സംഘടനക്ക് വേണ്ടി പ്രത്യക്ഷമായും,
പരോക്ഷമായും അകമഴിഞ്ഞുള്ള എല്ലാ തരത്തിലുമുള്ള സഹായ 
സഹകരണങ്ങൾ ആവോളം നൽകിയ എല്ലാ കുടുബാംഗങ്ങൾക്കും , 
മറ്റു മിത്രങ്ങള്‍ക്കും , കൂട്ടായ്മകൾക്കും, പ്രായോജക്കർക്കുമൊക്കെ  ഈ 
അവസരത്തിൽ ഭരണസമിതിയുടെ പേരിൽ  കൃതജ്ഞത  രേഖപ്പെടുത്തികൊള്ളുന്നു.
ഒരുപാടൊരുപാട് നന്ദി.

എന്ന്

സസ്നേഹം

സുധീരൻ വാസുദേവൻ

ഭരണസമിധിക്ക് വേണ്ടി ; പൊതുകാര്യദർശി.

അഭിപ്രായങ്ങളൊന്നുമില്ല: