എല്ലാ യാത്രകളും ഏവർക്കും മറക്കാത്ത
അനുഭങ്ങളായി മാറ്റാം .. അതിന് ലണ്ടനിൽ തന്നെ വരണം ..
അതിന് പാതാളത്തിൽ കൂടി ഓടുന്ന അതായത് ഭൂഗർഭ തീവണ്ടിയിൽ സഞ്ചാരം നടത്തിയാൽ മതി ...!
ഇവിടെയൊക്കെ നാം നടത്തുന്ന ഓരൊ യാത്രകളിലും എന്തെങ്കിലുമൊക്കെ പുത്തൻ കാര്യങ്ങൾ എന്നും നമുക്കൊക്കെ തൊട്ടറിയാവുന്നതാണ് ...
നമ്മുടെ നാട്ടിലെ പോലെ അംഗരംക്ഷകരും , പരിവാരങ്ങളൊന്നുമില്ലാതെ ഇവിടെയുള്ള പല മന്ത്രി പുംഗവന്മാരടക്കം , ലോക സെലിബിറിറ്റി താരങ്ങളുമൊക്കെ , നമ്മോടൊപ്പം സാധരണക്കാരെ പോലെ സഞ്ചരിക്കുന്നത് കാണുമ്പോൾ ശരിക്കും നാം അത്ഭുതപ്പെട്ട് പോകും ... !
മുഷിഞ്ഞ തൊഴിൽ വേഷങ്ങളിലുള്ള മാനവനായാലും ,
മന്നവനായലും ഏത് യാത്രാ വണ്ടികളിലും , അവർക്കൊക്കെ
ഇവിടെ ഒരേ പരിഗണന തന്നെ ..!
മാനുഷ്യരെല്ലാരും ഒന്നുപോലെയെന്നുള്ള ചൊല്ല്
ഏറ്റവും അനുയോജ്യമാകുന്നത് ഇത്തരം യാത്ര വേളകൾ തന്നെ ...!

ഞാനൊരു തടിയനായത്
കൊണ്ട്
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...
രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
മിക്ക യാത്രകളിലും ആയത് ബസ്സിലായിക്കോട്ടെ ട്രെയിനിലായിക്കോട്ടെ ...
രണ്ട് പേർക്കിരിക്കാവുന്ന എതിർ ലിംഗക്കാരായ നല്ല കട തലയുള്ളവർ ഇരിക്കുന്നതിന്റെ തൊട്ട വേക്കന്റ് സീറ്റുകളിലേ ചെന്നിരിക്കൂ ...
അപ്പോൾ നല്ല ടൈറ്റ് ഫിറ്റായ , ആ ഇരിപ്പിൽ
ഇരുന്ന് , പരസ്പരം ശരീരങ്ങളിലെ ചൂട് കൈമാറി , പൂച്ച കണ്ണടച്ച് പാൽ
കുടിക്കുന്ന പോലെ , ഉറക്കം നടിച്ച് കിനാവ് കാണുന്നതിൽ
സഹയാത്രികകൾക്കാണെങ്കിൽ ഒട്ടും കുഴപ്പമില്ലതാനും...
ചിലരൊക്കെ
പർപ്പസ്സിലായും , അറിയാതെയുമൊക്കെ അവരുടെ കോട്ടിൽ നിന്നും മൊബൈയിൽ
എടുക്കുമ്പോഴോ , ടാബലറ്റിൽ നോക്കുമ്പോഴോ, പത്ര പാരായണത്തിനിടക്കോ ചില
ദ്രുതചലനങ്ങൾ നമ്മുടെ ശരീരത്തിൽ നടത്തുകയാണെങ്കിൽ സംയമനം
പാലിച്ചിരിക്കണമെന്ന് മാത്രം ...
ചിലപ്പോൾ മുമ്പിലിരിക്കുന്ന ഇതേ
വിഭാഗക്കാരുടെ കാൽ കാലിൽ
കയറ്റിവെച്ചിട്ടുണ്ടെങ്കിലും , ഇടക്കെല്ലാം കറുത്ത കണ്ണടയിൽ കൂടി കിട്ടാറുള്ള
ദർശ്ശന സൌകുമാര്യങ്ങളായ മിനിയുടിപ്പിനടിയിലെ കളറുകളും, കാഴ്ച്ചക്കായി
തുറന്നിട്ടിരിക്കുന്ന നെഞ്ചിൽ കുടങ്ങളുമൊക്കെ വല്ലാത്ത വിമ്മിഷ്ട്ടമുണ്ടാക്കുമ്പോൾ ...
കാലിനടുത്ത് വെച്ചിരിക്കുന്ന , എന്റെ
തോൾ ബാഗെടുത്ത് മടിയിൽ വെക്കും ...
അത്ര തന്നെ ...!

ഹും..അതൊക്കെ പോട്ടെ ...
ഇത്തവണ ഞാൻ പറയുവാൻ
പോകുന്നത് ലണ്ടനിൽ ഈ വർഷം
മുഴുവനായും കൊണ്ടാടുന്ന ഒരു പിറന്നാൾ
ഉത്സവത്തെ കുറിച്ചാണ്...
അതും നൂറ്റമ്പതാം പിറന്നാൾ ..!
( ഈ സൈറ്റിൽ പോയാലുള്ള വീഡിയോയിൽ അന്ന് തൊട്ട് ഇന്ന് വരെയുള്ള ഫോട്ടോ ക്ലിപ്പുകൾ മുഴുവൻ കാണാം കേട്ടൊ)

ലോക
ചരിത്രത്തിൽ ഇനി ആർക്കും തിരുത്താൻ
കഴിയാത്ത ഒരു വാർഷികാഘോഷം ..!
കഴിയാത്ത ഒരു വാർഷികാഘോഷം ..!
മെട്രോ അഥവാ
ട്യൂബ് ട്രെയിൻ എന്ന് വിളിക്കപ്പെടുന്ന
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!
ലണ്ടൻ അണ്ടർഗ്രൌണ്ട് ലിമിറ്റഡ് ( L .U .L ) എന്ന ലോകത്തിലെ
പ്രഥമ ഭൂഗർഭ തീവണ്ടികളുടേയും പാതകളുടേയുമൊക്കെ 150 th ആനിവേഴ്സറി...!
ഈ പാതാള തീവണ്ടി ചരിതങ്ങളെഴുതുവാൻ , കുറെ ചരിത്രങ്ങളും , ഫോട്ടൊകളും
സംഘടിപ്പിക്കുവാൻ വേണ്ടി , 'നെറ്റ് വർക്ക് റെയിൽവേയിൽ’ എന്റെയൊപ്പം
ജോലിചെയ്യുന്ന , ഞാൻ ‘അളിയൻ‘ എന്ന് വിളിക്കുന്ന ജോൺ ബ്രിട്ടാസ് എന്ന
ബ്രിട്ടങ്കാരന്റെ , നോർത്ത് വെസ്റ്റ് ലണ്ടനിലുള്ള അവന്റെ വീട്ടിൽ ചെന്ന്
കയറിയപ്പോൾ , ഇഷ്ട്ടന്റെ അമ്മായിയമ്മ അവിടെയിരുന്ന് ഏഷ്യാനെറ്റിലെ
‘പരസ്പരം’ സീരിയൽ കാണുകയായിരുന്നൂ.
ഈ പാർവ്വതിയെന്ന അമ്മായിയുടെ മകളെ ,1974 -ൽ സിംഗപ്പൂരിൽ നിന്നും , ലണ്ടനിൽ കുടിയേറിയ ഒരു മല്ലു ദമ്പതികളുടെ , ഇവിടെ
ബോൺ & ബോട്ടപ്പായ പേര മകൻ നാട്ടിൽ വന്ന് , 1998 -ൽ കല്ല്യാണം കഴിച്ചു കൊണ്ടുവന്നതായിരുന്നൂ..

ഏതാണ്ട് രണ്ട് കൊല്ലത്തോളം മോരും
മുതിരയും പോലെ അവർ ഭാര്യയും ഭർത്താവും കളിച്ച് നോക്കിയെങ്കിലും ... പരസ്പരം കൂടിച്ചേരാൻ സാധിക്കാതെ വന്ന അവസരത്തിൽ ആ ഭർത്താവ് ഇവളെ വിവാഹ മോചനം നടത്തി കൈയ്യൊഴിയുവാൻ പോകുകയാണെന്നറിഞ്ഞപ്പോൾ , അയാളുടെ കൂട്ടുകാരനായ ജമൈക്കൻ
വംശജനായ , ഈ ജോൺ ബ്രിട്ടാസ് ആ ഫ്രെണ്ടിന്റെ ഭാര്യയെ ലീഗലായി തന്നെ
റീ-മ്യാരേജ് ചെയ്ത് ഭാര്യയാക്കുകയായിരുന്നു...!

ഇന്ത്യൻ കറികളുടെ ആരാധകനായ
ജോണിന് ഈ സുന്ദരിയായ ഇന്ത്യൻ ഭാര്യയെ അത്രക്കിഷ്ട്ടമായിരുന്നൂ.
ഇന്നവർക്ക് മലയാളി ഛായയുള്ള രണ്ട് കുട്ടികൾ ഉണ്ട്. ഇന്നിവരുടെ കുടുംബത്തോടൊപ്പം ലണ്ടനിലുള്ള വീട്ടിൽ , ജോണിന്റെ , മല്ലൂസായ അമ്മായിയമ്മയും അമ്മാനപ്പനുമുണ്ട് ...
കൂടാതെ ജോണിന്റെ റെയിൽവേ ജോലി കൂടാതെ , മൂപ്പർ കേരളത്തിൽ നിന്നും അളിയനെ കൊണ്ട് വന്ന് പാർട്ടണറാക്കി , ‘ഹെൻണ്ടൻ സ്റ്റേയ്ഷനടുത്ത്‘ ഒരു ഓഫ്-ലൈസൻസുള്ള ഷോപ്പും കൂടി ഇപ്പോൾ നടത്തുന്നുണ്ട്.

ജോണിന്റെ അപ്പാപ്പന്റ അപ്പാപ്പനെ ,
150 കൊല്ലം മുമ്പ് ‘മെട്രോപൊളിറ്റൻ റെയിൽ കമ്പനി‘ക്കാർ തൊഴിലാളിയായി , വെസ്റ്റിന്റീസിൽ നിന്നും ലണ്ടനിൽ കൊണ്ടുവന്നതായിരുന്നൂ . അന്ന് തൊട്ട് ഇന്ന് വരെ പരമ്പരാഗതമായി ഇവരുടെയൊക്കെ കുടുംബാംഗങ്ങൾ , ലണ്ടനിലെ വിവിധ കമ്പനികളിലെ റെയിൽവേ തൊഴിലാളികൾ തന്നേയാണ് .

രണ്ട് തലമുറ മുമ്പേ തന്നെ സ്വന്തം വംശീയ നാടുമായി ബന്ധം വിട്ട ഇവർ മാത്രമല്ല ,
ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ 4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!
ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!
പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ, ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
അതിന് ശേഷം , ലണ്ടനിലേക്ക് തീവണ്ടി ഗതാഗതം വന്നപ്പോൾ ...ഉഗാണ്ടക്കാരും , ഇന്ത്യക്കാരും , ഘാനക്കാരുമൊക്കെയായി ഒരു മിക്സഡ് ജനറേഷനായി ലണ്ടനിൽ മൂന്നാലിടങ്ങളിൽ കൂട്ടമായി താമസിക്കുന്ന എന്നും രാത്രി 1 മണി മുതൽ പുലർച്ചെ 4 മണി വരെ മാത്രവും , പിന്നെ ചില വീക്കെന്റുകളിലായും റെയിൽവേ ട്രാക്കുകളിലും മറ്റും പണിയെടുക്കുന്ന ആജാനബാഹുക്കളായ ‘ലണ്ടൻ ഗലാസികൾ ‘ എന്ന സമ്പന്ന സമൂഹമാണിന്നിവർ ..!
ഇവരെപ്പോലെയുള്ള ലണ്ടൻ തീവണ്ടി
ഗതാഗത മേഖലയിൽ നീണ്ട സേവനം പ്രധാനം ചെയ്തവരേയും മറ്റും ആധരിച്ചുകൊണ്ടാണ് ..
ഈ വാർഷികാഘോഷങ്ങൾക്ക്
ഇക്കൊല്ലമാദ്യം തുടക്കം കുറിച്ചത്.
തീവണ്ടി ചരിത്രം വ്യക്തമാക്കി തരുന്ന എക്സിബിഷനുകൾ , ആധുനിക പുത്തൻ ട്രെയ്നുകളുടെ (ഒന്നര മിനിട്ട് വീഡിയൊ ) പാതയിലിറക്കൽ , രാജ്ഞിയുടേയും , രാജ കുടുബാംഗങ്ങളുടേയും എഴുന്നള്ളത്തുകൾ , പഴയ സ്റ്റേയ്ഷനുകൾ നവീകരിക്കലുകൾ മുതലായ അനേകം പാതാള ഗമന കാര്യങ്ങളടക്കം ...
മറ്റ് പല പബ്ലിക് പരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആനിവേഴ്സറി ആഘോഷങ്ങളാണ് ഇവിടെ അരങ്ങേറി കൊണ്ടിരുന്നത് ...
ഈ അവസരങ്ങളിൽ സകലമാന മാധ്യമങ്ങളും ഫീച്ചറുകളും മറ്റു
കാഴ്ച്ചകളുമൊക്കെയായി അണ്ടർ ഗ്രൌണ്ടിനെ ആവോളം പാടി പുകഴ്ത്തി ..!
പണ്ട് മര റെയിലുകളിൽ കൂടി
കുതിരകൾ വലിച്ചുകൊണ്ടുപോകുന്ന
വാഗണുകൾ , അഞ്ച് നൂറ്റാണ്ട് മുമ്പേ
ജർമ്മങ്കാർ കണ്ടുപിടിച്ചെങ്കിലും . ശേഷം 300 കൊല്ലങ്ങൾ കഴിഞ്ഞ് ഇംഗ്ലണ്ടിൽ ,ജോർജ് സ്റ്റീഫൻസൺ കണ്ടുപിടിച്ച , സ്റ്റീം എഞ്ചിനാൽ പ്രവർത്തിപ്പിക്കുന്ന ഒരു ലോക്കോമോട്ടീവ് ആയിരുന്നല്ലോ, ലോകത്തിലെ ആദ്യത്തെ ട്രെയിൻ .
പിന്നീടദ്ദേഹമുണ്ടാക്കിയ റെയിൽപ്പാതയാണ് ആദ്യത്തെ തീവണ്ടി പാതയും , റെയിൽ കമ്പനിയുമൊക്കെയായി മാറിയത് .
പല സ്ഥലങ്ങളിലും പാത പണിയണമെങ്കിൽ ചില ചരിത്ര സ്മാരകങ്ങൾ പൊളിച്ചുകളയണമെന്നായപ്പോൾ...
അതിനുള്ള പോം വഴിയായാണ് ഇവർ ഭൂമിക്കടിയിലൂടെ തുരങ്കങ്ങൾ ഉണ്ടാക്കി അതിലൂടെ തീവണ്ടികൾ ഓടിച്ചാൽ മുകളിലുള്ളവക്കൊന്നും കോട്ടവും തട്ടില്ല , ഒപ്പം വളവും തിരിവുമില്ലാതെ ട്രാക്കും പണിയാം പറ്റും എന്ന ബുദ്ധി ഉരുത്തിരിഞ്ഞ് വന്നത് .
ആ കാലഘട്ടത്തിൽ ലോകം മുഴുവൻ കാൽക്കീഴിലെ കോളണികളാക്കി
ഭരിച്ചിരുന്ന ബ്രിട്ടൻ , അന്നിതിന് പറ്റിയ തൊഴിലാളികളെ മുതൽ സാങ്കേതിക
വിദഗ്ദ്ധരെ വരെ, പല നാടുകളിൽ നിന്നായി ഇവിടെ എത്തിച്ച് , 1860 ൽ തുടങ്ങിവെച്ച്,
1863 -ൽ പ്രാവർത്തികമാക്കിയ , മെട്രോപൊളിറ്റൻ റെയിൽവേ ലൈനാണ് ലോകത്തിലെ ആദ്യത്തെ ഭൂഗർഭ തീവണ്ടിപ്പാതയും , മെട്രോ തീവണ്ടികളും ... !
പിന്നീട് ആ നൂറ്റാണ്ടിൽ തന്നെയുണ്ടായ
'ഡിസ്ട്രിക്റ്റ് ലൈനും' , 'സർക്കിൾ ലൈനും' ,
'ബേക്കർ ലൂ ലൈനു'മെല്ലാം ഓരൊ കമ്പനികളായി സ്വന്തം അണ്ടർ ഗ്രൌണ്ട് പാതകൾ ഉണ്ടാക്കി തീവണ്ടികൾ ലണ്ടനടിയിൽ ഓട്ടം തുടങ്ങി.
ശേഷം കഴിഞ്ഞ നൂറ്റാണ്ടിൽ പല പല സാങ്കേതിക മികവോടെ ട്യൂബുകൾ ഭൂമിക്കടിയിൽ ഉണ്ടാക്കി 'വിക്റ്റോറിയ' , 'സിറ്റി & ഹാമർ സ്മിത്ത് ' , 'നോർത്തേൺ' ,'വാട്ടർ ലൂ & സിറ്റി', 'സെണ്ട്രൽ' , 'പിക്കാർഡലി' , ' ജൂബിലി ' എന്നീ കമ്പനികൾ കൂടി ട്യൂബ് സർവ്വീസുകൾ ആരംഭിച്ചപ്പോൾ ലണ്ടനിൽ മൊത്തം 11 പാതാള തീവണ്ടിപ്പാത കമ്പനികളും , 270 ട്യൂബ് സ്റ്റേയ്ഷനുകളുമായി.
പോരാത്തതിന് ട്രാം ലിങ്ക് ( വീഡിയൊ ) സർവ്വീസുകളും , ഡോക് ലാന്റ് ലൈറ്റ്
റെയിൽവേയും ( D .L .R ), നാഷ്ണൽ റെയിൽ കമ്പനികളുടെ ഓവർ ഗ്രൌണ്ട് സർവ്വീസുകളായ സി ടു സിയും , നാഷ്ണൽ എക്പ്രസും, തേംസ് ലിങ്കും , വെസ്റ്റ് കോസ്റ്റും , ഈസ്റ്റേണും , യൂറോ സ്റ്റാറും മൊക്കെ ഓവർ ഗ്രൌണ്ട് ആയി തീവണ്ടി ഗതാഗതം ലണ്ടനിൽ ഓടിത്തുടങ്ങിയപ്പോൾ , മുക്കിന് മുക്കിന് 366 ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ഒരു പട്ടണമയി മാറി ഈ ലണ്ടൻ . അതായത് അര കിലോമീറ്ററിനുള്ളിൽ സിറ്റിയിൽ ഒരു ട്രെയിൻ സ്റ്റേയ്ഷനുകളുള്ള ലോകത്തിലെ ഒരേ ഒരു വമ്പൻ സിറ്റി ..!
ഇവയെല്ലാം പല മുതലാളിത്വ കമ്പനികളാണെങ്കിലും , ടി.എഫ്.എൽ-ന്റെ
കീഴിൽ ഒത്തൊരുമിച്ച് ഒന്നിനോടൊന്ന് മികച്ച വിധം ,സേവന സന്നദ്ധരായി ...
പൊതുജനത്തിന്റെ യാത്രകളോടൊപ്പം തന്നേയുള്ള മറ്റെല്ലാ പരിഗണനകളും , സമയ ക്ലിപ്തതയോടെ നിറവേറ്റുന്നതൊക്കെ നമ്മുടെ ഭരണാധികാരികളൊക്കെ തീർച്ചയായും കണ്ട് പകർത്തേണ്ട കാര്യങ്ങൾ തന്നേയാണ് ... !
ലണ്ടൻ സിറ്റിയിലെ ഒട്ടുമിക്ക റെയിൽ സ്റ്റേയഷനുകൾക്കുള്ളിൽ ചെന്നാൽ മുയലുകളുടെ മാളത്തിൽ ചെന്ന് പെട്ട പ്രതീതിയാണ് . ഓരോ നിലകളിലായോ , മറ്റു ഭാഗങ്ങളിലായോ ഈസ്റ്റ് ബൌണ്ട് , വെസ്റ്റ് ബൌണ്ട് , സൌത്ത് ബൌണ്ട് , നോർത്ത് ബൌണ്ട് , ഓവർ ഗ്രൌണ്ട് , ഡി .എൽ .ആർ മുതലായവയായി , രണ്ട് മുതൽ ഇരുപത് പ്ലാറ്റ് ഫോമുകൾ വരെ കാണാവുന്നതാണ്.
പത്തടി മുതൽ ഇരുനൂറടി വരെയുള്ള എക്സലേറ്ററുകളും , ലിഫ്റ്റുകളും , നടപ്പാതകളുമൊക്കെയായി ആ പാതളത്തിലും വർണ്ണപ്രപഞ്ചം വിരിയിക്കുന്ന പുരാതനതയും , ആധുനികതയും കൂടി ചേർന്ന ശില്പഭംഗിയുള്ള കെട്ടിട സമുച്ചയങ്ങൾ..!
ജോലി സംബന്ധമായോ , വാമ ഭാഗമായോ വല്ല പിരിമുറുക്കങ്ങളോ ,
ഉരസലുകളോ ഉണ്ടായാൽ ടെൻഷൻ കുറയ്ക്കുവാൻ ഞാൻ കണ്ടെത്തുന്ന
ഏറ്റവും നല്ല മാർഗ്ഗം , എന്റെ ട്രാവൽ കാർഡെടുത്ത് ലണ്ടൻ അണ്ടർ ഗ്രൌണ്ടിലേക്ക്
ഊളിയിട്ടു പോകുക എന്നതാണ് .ട്രെയിനുള്ളിലേയും സ്റ്റേയ്ഷനുകളിലേയും പരസ്യങ്ങളിൽ മുങ്ങി തപ്പി , പാതാള തീവണ്ടിക്കുള്ളിലെ മാറി മാറി വരുന്ന ലോക കവികളുടെ കവിതാ ശകലങ്ങൾ വായിച്ച് , ഇതുവരെ ഏതെങ്കിലും കാണാത്തതോ , കണ്ടുമറന്നതോ ആയ സ്റ്റേയ്ഷനുകളിൽ ഇറങ്ങി നടക്കും.
ഇവിടെയുള്ള 366 സ്റ്റേയ്ഷനുകൾക്കും ഓരൊ കഥകൾ പറയാനുണ്ട്..
ഉദാഹരണത്തിന് ബേക്കർ സ്ട്രീറ്റ് സ്റ്റേയ്ഷനിലെ ചുമർ ചിത്രങ്ങളെല്ലാം ‘ഷെർലക് ഹോംസ്‘ കഥകളെ ആധാരമാക്കിയുള്ളതാണ് . വിംബിൾഡൻ സ്റ്റേയ്ഷനിൽ ടെന്നീസിനെ കുറിച്ചാണെങ്കിൽ , ഓവൽ സ്റ്റേയ്ഷനിൽ ക്രിക്കറ്റിന്റെ ചരിതങ്ങളാണ് .വാപ്പിങ്ങ് സ്റ്റേയ്ഷനിൽ 140 കൊല്ലം മുമ്പ് തേംസിനടിയിൽ കൂടി ഭൂഗർഭപാതയുണ്ടാക്കിയതിന്റെ വരകളും , ചരിത്രങ്ങളും രേഖപ്പെടുത്തിയത് കാണാം. വൈറ്റ് ചാപ്പൽ സ്റ്റേയ്ഷനിൽ രക്തസാക്ഷികളുടെ ചരിതമാണെങ്കിൽ , ഈസ്റ്റ് ഇന്ത്യാ ഡോക്കിൽ അന്നത്തെ കോളണി ചരിത്രങ്ങളാണ്.
അതുപോലെ സെന്റ്.പോൾസ്, വെസ്റ്റ് മിൻസ്റ്റർ, ഹൈഡ് പാർക്ക് , ബോണ്ട് സ്ട്രീറ്റ്, ഒളിമ്പിയ, വെമ്പ്ലി പാർക്ക് , സ്റ്റോൺ ബ്രിഡ്ജ് പാർക്ക് , ..,.., ..അങ്ങിനെയങ്ങിനെ പേരിനെ സൂചിപ്പിക്കും ചരിതങ്ങളുമായി ഒരു പാട് റെയിൽ താവളങ്ങളായി മാറിയിരിക്കുന്ന ചരിത്ര സ്മാരകങ്ങൾ തന്നെയാണ് ഈ ബിലാത്തി പട്ടണത്തിലുള്ള ഓരൊ ട്രെയിൻ സ്റ്റേയ്ഷനുകളും..!
ചിലപ്പോഴൊക്കെ എത്ര കണ്ടാലും മതി വരാത്ത കാഴ്ച്ചവട്ടങ്ങൾ ...
വേറെ ചിലത് വർഷത്തിലെ ചില വിശേഷ ദിനങ്ങളും മറ്റും യാത്രികർക്ക്
വിസ്മയമായി തീരാറുള്ള ഓർമ്മകൾ ...
അങ്ങിനെയങ്ങിനെ നിർലോഭം കണ്ട്
രസിക്കാവുന്ന അനേകം കേളിയാട്ടങ്ങളും.
പറഞ്ഞാലും , എഴുതിയാലും തീരാത്തത്ര സംഗതി കളുമായി 150 കൊല്ലമായി അഞ്ചുതലമുറകൾ മനസ്സിലിട്ട് താലോലിച്ച അനേകമനേകം യാത്രകളാണ് അതെല്ലാം ...!
വീണ്ടും അനേകം തലമുറകൾ
ഈ ജൈത്ര യാത്രയിൽ പങ്കാളികളായി
ഇങ്ങനെയിങ്ങനെ ഇത്തരം സഞ്ചാരങ്ങൾ ഇനിയുമിനിയും തുടർന്നു കൊണ്ടേയിരിക്കും ...!
ലണ്ടനിലെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനമാണ്
ഈ സിറ്റിയുടെ ഏറ്റവും വലിയ ഉയർച്ചക്കുള്ള കാരണമെന്ന് അടി വരയിട്ടു പറയാം.
എല്ലാ യാത്രകളും നിയന്ത്രിക്കുന്ന ട്രാൻസ്പോർട് ഫോർ ലണ്ടൻ ( T F L ) ലണ്ടനിലെ ഓരോ ചെറുപട്ടണങ്ങളിലും , പാർക്കുകളിലും , മറ്റ് പ്രധാന വീഥികളിലുമൊക്കെ എപ്പോഴും എത്തിച്ചേരാവുന്ന വിധത്തിലുള്ള , ചുറ്റളവിൽ ഏതെങ്കിലും ഒരു കമ്പനിയുടെ, റെയിൽ സ്റ്റേയഷനുണ്ടായിരിക്കും...!
ഒരു സ്ഥലത്തുനിന്നും കയറിയാൽ പരസ്പരം കണക്റ്റ് ചെയ്തിട്ടുള്ള
ഈ പട്ടണത്തിലെ മറ്റേതൊരു സ്ഥലത്തേക്കും ആരേയും ആശ്രയിക്കാതെ
ഏതൊരു യാത്രക്കാരനും എത്തിച്ചേരാനുള്ള ഏർപ്പാടുകളാണ് ഇവിടെയുള്ളത്.
മാത്രമല്ല , എവിടേയും സ്ഥാപിച്ചിട്ടുള്ള ലോകപ്രസിദ്ധമായ
ലണ്ടൻ ട്രാൻസ്പോർട്ടിന്റെ ലോഗോകൾ നോക്കി , ആ എംബ്ലങ്ങളുടെ
വത്യസ്തമായ കളറുകളും , ചിഹ്നങ്ങളും അവ ആലേപനം ചെയ്ത പരസ്യ
പലകകളുടെ ചൂണ്ടികാണിക്കലുകളും നോക്കി ഏതൊരു യാത്രികർക്കും വളരെ
ഈസിയായി തന്നെ അടുത്തുള്ള ബസ്സ് സ്റ്റോപ്പിലേക്കോ , ട്യൂബ് സ്റ്റേയ്ഷനുകളിലേക്കൊ ,
ട്രാം ലിങ്കകളിലേക്കോ , ഓവർ ഗ്രൌണ്ട് സ്റ്റേയ്ഷനുകളിലേക്കോ , മറ്റ് യാത്രമാർഗ്ഗങ്ങളിലേക്കൊ എത്തിപ്പെടാവുന്നതാണ്.
അവിടെയൊക്കെ എപ്പോഴും സേവന സന്നദ്ധരായി നിൽക്കുന്ന ജോലിക്കാരും യാത്രികർക്കാവശ്യമായ എന്ത് സഹായങ്ങളും ഒട്ടും സമയ നഷ്ട്ടം വരുത്താതെ അപ്പപ്പോൾ ചെയ്ത് കൊടുക്കുന്നതാണ്...
പോരാത്തതിന് ലണ്ടനണ്ടൻ ഗ്രൌണ്ടിന്റെ അപ്പ്പ്പോളുള്ള പുരോഗതികളും മറ്റും, സൈൻ ലാൻഗ്ഗേജടക്കം വീഡിയോ സഹിതം ഏവരേയും അറിയിച്ചുകൊണ്ടിരിക്കുന്ന സിസ്റ്റവും ഇവിടെ അനുവർത്തിച്ച് പോരുന്നുണ്ട് ... !
നമ്മുടെ നാട്ടിലൊന്നും അധികം കാണാത്ത ഇത്തരം കാര്യക്ഷമതയോടെയുള്ള പ്രവർത്തനങ്ങൾ തന്നെയാണ് കഴിഞ്ഞ നൂറ്റമ്പത് കൊല്ലമായി ഒരു കോട്ടവും കൂടാതെ തുടർന്നുകൊണ്ടിരിക്കുന്ന ലക്ഷ്യം തെറ്റാതെയുള്ള ഈ ലണ്ടൻ മെട്രോകളുടെ ജൈത്ര യാത്രകളുടെ മുഖ്യ നേട്ടങ്ങൾക്കുള്ള കാരണം ...!
ഓട്ടോമാറ്റിക്കായി ചില ബാങ്കു കാർഡുകളടക്കം ,
ട്രാവൽ കാർഡായ ഓയ്സ്റ്റർ കാർഡ് ഉപയോഗിച്ച് ഏത് സഞ്ചാരിക്കും പബ്ലിക് ട്രാൻസ്പോർട്ട് വാഹനങ്ങളായ വിവിധ കമ്പനികളുടെ ബസ്സുകളിലോ , അണ്ടർ ഗ്രൌണ്ട് ട്രെയിനുകളായ ട്യൂബ് തീവണ്ടികളിലോ , ഓവർ ഗ്രൌണ്ട് ട്രെയിനുകളിലോ , നാഷ്ണൽ റെയിൽ സർവ്വീസുകളിലോ , ഡ്രൈവറില്ലാതെ ഓടുന്ന ഡി.എൽ.ആർ എന്ന കൊച്ചുറെയിൽ കോച്ചുകളിലൊ , ട്രാം നെറ്റ് വർക്ക് സർവ്വീസുകളിലോ , തേംസിലെ ബോട്ട് സർവ്വീസുകളിലോ ,തേംസിന്റെ മുകളിൽ കൂടി പോകുന്ന കേബിൾ കാറുകളിലോ ( വീഡിയോ ) യഥേഷ്ടം സഞ്ചരിക്കാവുന്നതാണ്.
ലണ്ടനിൽ എത്തുന്ന ഏതൊരാൾക്കും ഏതെങ്കിലും സ്ഥലത്തെത്തണമെങ്കിൽ
ടി.എഫ്..എൽ -ന്റെ ജേർണി പ്ലാനറിൽ പോയി സ്ഥല നാമമോ , പോസ്റ്റ് കോഡോ മൊബൈലിലോ , ഇന്റർ നെറ്റിലോ അടിച്ച് കൊടുത്താൽ അവർക്കിഷ്ട്ടപ്പെട്ട രീതിയിലുള്ള അഞ്ച് പ്ലാനുകൾ കാണിച്ച് തരും , എല്ലാ അപ്ഡേറ്റ് സഹിതം ..!
ഈ ഓയ്സ്റ്റർ ട്രാവൽ കാർഡുകൾ യാത്രക്കാരന്റെ യാത്രാവേളകളനുസരിച്ച് ..
സോൺ അടിസ്ഥാനത്തിലോ , ഡെയ്ലി / വീക്കിലി / മന്തിലി / ആനുവലി എന്നിങ്ങനെ ഓൺ-ലൈനായോ , ഷോപ്പുകളിൽനിന്നോ , സ്റ്റേയ്ഷനുകളിൽ നിന്നോ ആർക്കും അപ്ഗ്രേഡ് ചെയ്യാം.
സ്കൂൾ കുട്ടികൾക്കൊക്കെ ലണ്ടനിൽ ബസ്സ് യാത്ര ഫ്രീ ആണെങ്കിലും
അവർക്കും ബസ്സിൽ അവരുടെ സ്റ്റുഡൻഡ് കാർഡ് ടച്ച് ചെയ്താലെ സഞ്ചാരം സാധ്യമാകൂ..
അഥവാ ഒരാൾ ഓയ്സ്റ്റർ കാർഡില്ലാതെ കാഷ് കൊടുത്ത് ഡ്രൈവറുടെ അടുത്തുനിന്നും ടിക്കറ്റ് വാങ്ങുകയാണെങ്കിൽ മിനിമം പേയ്മന്റ് ടിക്കറ്റ് തുകയായ £ 1.40 പകരം £ 2.50 കൊടുക്കണം....!
ഒരു ട്രാവൽ കാർഡ്
ഉടമയുടെ യാത്ര ചരിത്രം മുഴുവൻ വിരൽ തുമ്പിൽ കൂടി അറിയാൻ പറ്റുന്ന സംവിധാന മുള്ളതുകൊണ്ടാണല്ലോ ...
ഇപ്പോഴൊക്കെ എന്റെ പെണ്ണൊരുത്തിയും , മകളുമൊക്കെ കൂടി ,
എന്റെ ചില പ്രത്യേകയാത്രകൾ കഴിഞ്ഞ് വന്നാൽ , പിന്നീട് എന്നെ കസ്റ്റഡിയിൽ
എടുത്ത് കൊയ്സ്റ്റയൻ ചെയ്യാറുള്ളത്...? !
ഞാനാരാ മോൻ ...
ഓയ്സ്റ്ററിന്റെ വീക്കിലി ട്രാവൽ കാർഡുണ്ടെങ്കിലും ,
ചില യാത്രകൾ ബാർക്കലേ ബാങ്ക് കാർഡുപയോഗിച്ചേ നടത്താറുള്ളൂ...!!
ചില വെള്ളക്കാരായ
മിത്രങ്ങളൊക്കെ ഇടക്ക് പറയാറുണ്ട്
നിങ്ങളൊക്കെ വികസനത്തിന്റെ കാര്യത്തിൽ ഞങ്ങളേക്കാളൊക്കെ 100- ഉം 150- ഉം വർഷത്തേക്കാളും പുറകിലാണെന്ന്..
എല്ലാ കാര്യത്തിലും അത് ശരിയല്ലെങ്കിലും
ഈ മെട്രോയുടെ കാര്യത്തിലെങ്കിലും അത് സത്യമാണല്ലോ .
ഇപ്പോളെങ്കിലും നമ്മളും മെട്രോവിന്
വേണ്ടി പണിയും , പണിമുടക്കുമൊക്കെ തുടങ്ങിയല്ലോ..
ഇവർ അടുത്ത ജൂബിലി കൊണ്ടാടുമ്പോഴേക്കും
നാം ആയത് പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കാം അല്ലേ...!
3 അഭിപ്രായങ്ങൾ:
ഇത് മുൻപ് ഞാൻ വാായിച്ചിരുന്നല്ലൊ. നമ്മുടെ മെട്രോ ഇപ്പോഴും പണിതുകൊണ്ടിരികുകയാണ്. കാലുകൾ ഉയർത്തിത്തുടങ്ങി....
എഴുതിയതുപ്രകാരം വായനയും അല്പം സമയം എടുത്തു. എന്നാൽ, നിരാശനായില്ല. ആശംസകൾ.
കൊള്ളാം ബിലാത്തി സരസമായ എഴുത്ത്....കാണാക്കാഴ്ചകള്‍ ,അനുഭവ്ച്ചരിയും പോല്‍ ആസ്വാദ്യകരം...rr(ഈ വേരിഫിക്കഷന്‍ കോഡ് ഒന്നൊഴിവാക്കിയാല്‍ നന്ന്.,,,
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ